പത്തനംതിട്ട: ജസ്‌നയുടെ തിരോധാനം സംബന്ധിച്ച് പൊലീസ് നല്ല രീതിയിലാണ് കേസ് അന്വേഷിക്കുന്നതെന്ന് ജെസ്‌നയുടെ പിതാവ് ജയിംസ്.

പൊലീസ് അന്വേഷിക്കുന്ന വഴിയില്‍ ചില അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും പൊലീസ് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൃത്യമായ അന്വേഷണം നടത്തുന്നുണ്ടെന്നും മകള്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് പൂര്‍ണ വിശ്വാസം ഉണ്ടെന്നും ജയിംസ് പറഞ്ഞു.

ജസ്‌നയെ കാണാതായിട്ട് 3 മാസം പിന്നിട്ടപ്പോഴും അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് ജസ്‌നയുടെ പിതാവ് ജയിംസ് പറഞ്ഞു.

മൂന്ന് മാസത്തോളം ആയെങ്കിലും മകള്‍ ജീവിച്ചിരിക്കുന്നു എന്ന പൂര്‍ണ വിശ്വാസത്തിലാണ് കുടുംബമെന്നും ജയിംസ് പറഞ്ഞു. മകളെ ആരെങ്കിലും കെണിയില്‍പെടുത്തി ഒളിപ്പിച്ചതാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ജസ്‌നയുടെ സുഹൃത്തുക്കളെ സംശയിക്കുന്നില്ലെന്നും ജയിംസ് പറഞ്ഞു.