
ഒരാള്‍ക്ക് വേണ്ടി ഹാജരാകുന്നതില്‍ നിന്നും അഭിഭാഷകരെ വിലക്കാന്‍ ബാര്‍ അസോസിയേഷന് അധികരമില്ലെന്ന് സുപ്രീംകോടതി. ജബല്‍പൂര്‍ ബാര്‍ അസോസിയേഷനെതിരെ ദീപക് കര്‍ല നല്‍കിയ ഹര്‍ജിയിലാണ് അവധിക്കാല ബഞ്ചിന്റെ ഉത്തരവ്.
അഭിഭാഷകനായ ദീപക് കല്‍റയാണ് മധ്യപ്രദേശിലെ ജബല്‍പൂര്‍ ബാര്‍ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ഭാര്യയുമായുള്ള കേസിന്‍റെ വാദം നടക്കുന്നതിനിടയില്‍ അഭിഭാഷകനെ ദീപക് കൈയ്യേറ്റം ചെയ്‌തെന്ന ആരോപണത്തെ തുടര്‍ന്നാണ് അസോസിയേഷന്‍ വിലക്കേര്‍പ്പെടുത്തി പ്രമേയം പാസാക്കിയത്.
അഭിഭാഷകനെ കൈയ്യേറ്റം ചെയതതിന് അറസ്റ്റിലായ ദീപക്കിനെ മാര്‍ച്ച് 15 ജാമ്യത്തില്‍ വിട്ടയച്ചു. ഇതിനു പിന്നാലെയാണ് അഭിഭാഷകരെ വിലാക്കിയുള്ള പ്രമേയം പാസാക്കിയത്. ഇതോടെ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ദീപക് കല്‍റ സുപ്രീംകോടതിയയെ സമീപിച്ചത്.
അബ്ദുള്‍ നാസര്‍, ഇന്ദു മല്‍ഹോത്ര എന്നിവരുടെ അവധിക്കാല ബഞ്ചിന്റേതാണ് വിധി. പ്രമേയം പാസ്സാക്കിയതില്‍ ആശങ്കപ്പെടേണ്ടെന്നും, ഇങ്ങനെ ഒരു പ്രമേയം ഉണ്ടെങ്കില്‍ ഉറപ്പായും പിന്‍വലിക്കുമെന്നും ജസ്റ്റിസ് അബ്ദുള്‍ നാസര്‍ വ്യക്തമാക്കി.
നിയമപരാമയ സഹായങ്ങൾക്ക് കാലതാമസം വരുത്താൻ അർക്കും അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here