തിരിച്ചടിച്ച് സ്വിസ്പട; സമനിലയില്‍ സെര്‍ബിയ-സ്വിറ്റ്സര്‍ലാന്‍റ് പോരാട്ടം (1-1)

തിരിച്ചടിച്ച് സ്വിസ്സ്; സമനിലയില്‍ സെര്‍ബിയ-സ്വിറ്റ്സര്‍ലാന്‍റ് പോരാട്ടം (1-1) തുടരുന്നു . അഞ്ചാം മിനുട്ടില്‍ ആദ്യ ഗോളടിച്ച് സെര്‍ബിയ മുന്നേറ്റം തുടങ്ങിയപ്പോള്‍ ഗ്രാനിറ്റ് സാക്കെ 53 ആം മിനുട്ടില്‍ ഗോള്‍ തിരിച്ചടിച്ച് സ്വിറ്റ്സര്‍ലാന്‍റിനെ രക്ഷിച്ചു. ഇതോടെ കളി സമനിലയില്‍ മുന്നേറുന്നു.

ആദ്യ മൽസരത്തിൽ കോസ്റ്ററിക്കയെ തോൽപ്പിച്ച സെർബിയയും ബ്രസീലിനെ സമനിലയിൽ കുരുക്കിയ സ്വിറ്റ്സർലൻഡുമാണ് ഇന്ന് ഏറ്റുമുട്ടുന്നത്.

പ്രീക്വാര്‍ട്ടറിലെത്താന്‍ ഇരു ടീമുകള്‍ക്കും വിജയം അത്യാവശ്യമാണ്. മിട്രോവിച്ച് നിര്‍ണായക ലീഡ് സെര്‍ബിയക്ക് നേടിക്കൊടുത്തപ്പോള്‍ ഗ്രാനിറ്റ് സാക്കെ 53 ആം മിനുട്ടില്‍ ഗോള്‍മടക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News