പത്തനംതിട്ട : പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്ന് കാണാതായ ജസ്നയെക്കുറിച്ചുള്ള അന്വേഷണം മുറുകുന്നു.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നതെങ്കിലും സംഭവത്തിൽ കുടുംബാംഗങ്ങളുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

ജസ്നയുടെ ഫോൺ രേഖകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. ഒരു ലക്ഷത്തിൽ പരം ഫോൺ കോളുകൾ സൈബർ വിദഗ്ദർ പരിശോധിക്കുകയാണ്.

വിവര ശേഖരണ പെട്ടികളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ കൂടുതലും ജെസ്നയുടെ കുടുംബത്തനെതിരാണ്. ജസ്നയുടെ കുടുംബാംഗങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാവുകയാണ്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെയും ഡിജിപിയെയും സന്ദർശിച്ച ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ഇതേ ആവശ്യമാണ് ഉന്നയിച്ചത്.

ഐ ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കേസിൽ രണ്ടാഴ്ചക്കകം നടപടി ഉണ്ടാകുമെന്നാണ് DGP ആക്ഷൻ കൗൺസിൽ ഭാരവാഹികൾക്ക് നൽകിയ ഉറപ്പ്.

ഇതര സംസ്ഥാനങ്ങളിലെ പൊലീസുമായി സഹകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.