ഉത്തര്‍പ്രദേശില്‍ പശുക്കടത്ത് ആരോപിച്ച് കൊലപാതകം; പൊലീസ് അക്രമികളെ സംരക്ഷിക്കുന്നുവെന്ന് കാസിമിന്റെ കുടുംബാംഗങ്ങള്‍

ദില്ലി : പശുക്കടത്ത് ആരോപിച്ച് ഉത്തര്‍പ്രദേശ് സ്വദേശിയായ കാസിമിനെ ഗോരക്ഷാ സേന മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് ഒത്തുകളിക്കുകയാണെന്ന് കുടുംബാഗംങ്ങള്‍.

പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച പൊലീസ് എഫ്‌ഐആറില്‍ ഗൗരവമുള്ള വകുപ്പുകള്‍ ചേര്‍ത്തിട്ടില്ലെന്ന് കുടുംബം ആരോപിച്ചു.

കാസിമിനും സമായുദ്ധീനും നീതി ലഭിക്കണമെന്ന് ഇരുവരുടെയും കുടുംബം ആവശ്യപ്പെട്ടു.

ദാദ്രിയില്‍ അഖ്ലാക്കിന് കൊലപ്പെടുത്തിയതിന് സമാനമായ സംഭവമാണ് ഹപ്പൂറിലും നടന്നതെന്ന് കാസിമിന്റെയും സമായുദ്ധീന്റെയും കുടുംബാഗംങ്ങള്‍ ആരോപിച്ചു.

മര്‍ദ്ദനമേറ്റ് അവശനായി മരണത്തോട് മലടിക്കുമ്പോള്‍ കുടിവെള്ളം ചോദിച്ച കാസിമിന് വെള്ളം പോലും നല്‍കാതിരുന്നത് കാസിം മുസ്ലീം ആയതുകൊണ്ടാണെന്ന് മര്‍ദിച്ചവര്‍ പറഞ്ഞിരുന്നു.

പൊലീസും അക്രമകാരികള്‍ക്കൊപ്പമാണെന്നും എഫ് ഐ ആര്‍ ദുര്‍ബലമാണെന്നും കാസിമിന്റെ സഹോദരന്‍ നദീം കുറ്റപ്പെടുത്തി

ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സമായുദ്ധീനെ സന്ദര്‍ശിച്ചിരുന്നു. ആ സമയം അദ്ദേഹത്തിന്റെ കൈയ്യില്‍ മഷി പുരട്ടിയതായി കണ്ടു. ഇത് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ തെളിവാണെന്നും കുടുംബാഗംങ്ങള്‍ ആരോപിച്ചു

എന്നാല്‍ ഈ കേസ് ബൈക്ക് അപകടത്തിന് ഒടുവില്‍ നടന്ന തര്‍ക്കമായി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹെയ്റ്റ് സംഘടനയുടെയും ആരോപിച്ചു.

ഇവരുടെ നേതൃത്വത്തിലാണ് കാസിമിന്റെയും സമായുദ്ധീന്റെയും കുടുംബം ദില്ലിയിലെ പ്രസ് ക്ലബില്‍ എത്തിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News