എറണാകുളം-അങ്കമാലി അതിരൂപത ഭൂമി ഇടപാട്; കടുത്ത നടപടികളുമായി വത്തിക്കാന്‍

എറണാകുളം : എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാടില്‍ കടുത്ത നടപടികളുമായി വത്തിക്കാന്‍. സാന്പത്തിക ഇടപാടുകള്‍ സ്വന്തന്ത്രമായി ഓഡിറ്റ് ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പുതിയ അഡ്മിനിസ്ട്രേറ്റര്‍ക്ക് നിര്‍ദേശം നല്‍കി.

സ്ഥിതിഗതികള്‍ സംബന്ധിച്ച് എല്ലാ മാസവും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം. അതേസമയം വത്തിക്കാന്‍റെ ഇടപെടലിനെ വൈദികസമിതി സ്വാഗതം ചെയ്തു.

ക്രൈസ്തവ സഭയെ ഒന്നാകെ പ്രതിരോധത്തിലാക്കിയ സഭാ ഭൂമിയിടപാടില്‍ കടുത്ത നടപടികളിലേക്ക് വത്തിക്കാന്‍ നീങ്ങുന്നതിന്‍റെ പ്രാഥമിക ഘട്ടത്തിലാണ് സാന്പത്തിക ഇടപാടുകള്‍ സ്വന്തന്ത്രമായി ഓഡിറ്റ് ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പുതിയ അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സ്ഥിതിഗതികള്‍ സംബന്ധിച്ച് എല്ലാ മാസവും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കടങ്ങള്‍ വീട്ടാനായി സ്ഥലങ്ങള്‍ വില്‍ക്കുന്നതിനേക്കുറിച്ചും ആലോചിക്കാം.

സിനഡിന്‍റെ ഉപദേശം തേടാമെങ്കിലും അവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കുന്നു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ് സ്ഥാനത്ത് തുടരുമെങ്കിലും ഭരണച്ചുമതല പൂര്‍ണമായും അഡ്മിനിസ്ട്രീവിറ്റിനായിരിക്കും.

ഇതോടെ നിലവിലുളള കാനോനിക സമിതികളും വൈദിക സമിതികളും ഉള്‍പ്പെടെ ആലഞ്ചേരി അധ്യക്ഷനായ എല്ലാ സമിതികളും സസ്പെന്‍ഡ് ചെയ്യപ്പെട്ടതായും വത്തിക്കാന്‍ നല്‍കിയ ഉത്തരവിലുണ്ട്.

സഭാചുമതലകളല്ലാതെ അതിരൂപതയുടെ ഒരു കാര്യത്തിലും ആലഞ്ചേരി ഇടപെടരുതെന്നും വത്തിക്കാന്‍ കൃത്യമായി നിര്‍ദേശിച്ചിട്ടുമുണ്ട്. വത്തിക്കാന്‍റെ പുതിയ നടപടിയെ വൈദിക സമിതി സ്വാഗതം ചെയ്തു.

ആലഞ്ചേരിയെ മാറ്റി നിര്‍ത്തിയുളള നിഷ്പക്ഷ അന്വേഷണമാണ് വത്തിക്കാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതുതന്നെയാണ് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നതെന്നും വൈദികസമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടന്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News