മലയാളത്തിന്‍റെ മഹാനടന് വിസ്മയ സ്വീകരണം ഒരുക്കി തെലുങ്ക് ആരാധകര്‍

മലയാളത്തിന്‍റെ മഹാനടന് വിസ്മയ സ്വീകരണം ഒരുക്കി തെലുങ്ക് ആരാധകര്‍. വൈഎസ്ആറിന്‍റെ ജീവിതകഥ ആസ്പദമാക്കി ഒരുക്കുന്ന യാത്ര എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ലൊക്കേഷനിലാണ് മമ്മൂട്ടിക്ക് ഫ്ലാഷ്മോബിലൂടെ സ്വീകരണം നല്‍കി വിസ്മയം തീര്‍ത്തത്.

ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ ആസ്പദമാക്കി മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം യാത്രയുടെ ഷൂട്ടിങ് സെറ്റിലെത്തിയ മമ്മൂട്ടിയെ വ്യത്യസ്തമായ രീതിയിലാണ് അണിയറ പ്രവര്‍ത്തകരും സഹ താരങ്ങളും ചേര്‍ന്ന് സ്വീകരിച്ചത്.

താരത്തെ പോലും അത്ഭുതപ്പെടുത്തി ഒരു ഫ്ലാഷ്മോബിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ മലയാളത്തിന്‍റെ പ്രിയനടനെ വരവേറ്റത്.

1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈ എസ് ആറിന്‍റെ ജീവിതകഥയാണ് യാത്രയില്‍ പറയുന്നത്. 25 വര്‍ഷത്തിനു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം എന്ന പ്രത്യേകതയും യാത്രയ്ക്കുണ്ട്. നയന്‍താരയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നാനികയായെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News