രണധീരന്‍മാരുടെ വീരസ്മരണയില്‍ ഉറ്റവര്‍ക്ക് ആദരമൊരുക്കി എസ്എഫ്‌ഐ സംസ്ഥാന സമ്മേളനം; രക്തസാക്ഷി കുടുംബസംഗമം മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു

എതിരാളികളുടെ കൊലക്കത്തിയിൽ പിടഞ്ഞുവീണ രണധീരന്മാരുടെ സ്മരണയിൽ എസ്എഫ്‌ഐ സംസ്ഥാന സമ്മേളനം രക്ഷസാക്ഷികളുടെ ഉറ്റവരെ ആദരിച്ചു.

നല്ല നാളേയ്ക്കായുള്ള പോരാട്ടത്തിനിടെ പൊലിഞ്ഞ ഉറ്റവരുടെ ജ്വലിക്കുന്ന ഓർമകൾ രക്തസാക്ഷി കുടുംബ സംഗമത്തിൽ ബന്ധുക്കൾ പങ്കുവച്ചു.മന്ത്രി ജി സുധാകരൻ രക്തസാക്ഷി സംഗമം ഉത്ഘാടനം ചെയ്തു.

എസ്എഫ്‌ഐ രൂപീകരിച്ച് 48 വർഷത്തിനിടെ 32 പേരാണ് രക്തസാക്ഷികളായത്. രക്തസാക്ഷികളുടെ അച്ഛനമ്മമാരും സഹോദരങ്ങളും ഉൾപ്പെടെ സംഗമത്തിൽ പങ്കെടുത്തു.

കോൺഗ്രസുകാർ കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവ് ജി ഭുവനേശ്വരന്റെ സഹോദരനും എസ്എഫ്‌ഐയുടെ പ്രഥമ സംസ്ഥാന പ്രസിഡന്റുമായ മന്ത്രി ജി സുധാകരൻ സംഗമം ഉദ്ഘാടനംചെയ്തു.

രക്തസാക്ഷികൾ സ്വാതന്ത്ര്യത്തിന്റെ വീണ്ടെടുപ്പിന് എന്നും ഊർജം പകരുമെന്ന് അദ്ദേഹം പറഞ്ഞു. രക്തത്തെ സാക്ഷിയാക്കി പൊലിഞ്ഞവർ എസ്എഫ്‌യ്ക്ക് മാർദീപമാണ്. പോരാട്ടങ്ങളുടെ ചരിത്രത്തിലുടനീളം രക്തസാക്ഷികളുണ്ട്.

രക്തസാക്ഷി കുടുംബങ്ങളെ നിങ്ങൾ എത്രത്തോളം ഹൃദയത്തിൽ സൂക്ഷിക്കുന്നു എന്നതിന്റെ തെളിവാണ് ഈ ആദരവെന്ന് കൂത്തുപറമ്പ് വെടിവയ്പിൽ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് കെ വി റോഷന്റെ അച്ഛൻ കെ വി വാസു പറഞ്ഞു.

രക്തസാക്ഷികളായവരുടെ ബന്ധുക്കളെ മന്ത്രി ജി സുധാകരൻ പൊന്നാടയണിയിച്ച് ആദരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News