വിജയ് മല്യയുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍; പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

പതിനായിരത്തോളം കോടി രൂപ ബാങ്കുകളെ വെട്ടിച്ച് ലണ്ടനിലേക്ക് കടന്ന മദ്യമുതലാളി വിജയ് മല്യയെ പിടികൂടാനാവാതെ സര്‍ക്കാര്‍. മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണം എന്നാണ് ഇപ്പോള്‍ എന്‍ഫോ‍ഴ്സമെന്‍റ് ഡയറക്ടേറ്റ് ആവശ്യപ്പെടുന്നത്.

ഇതിനായി എന്‍ഫോ‍ഴ്സമെന്‍റ് ഡയറക്ടരേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാല്‍ മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനാവുമെന്നാണ് എന്‍ഫോ‍ഴ്സമെന്‍റ് ഡയറക്ട്രേറ്റിന്‍റെ പ്രതീക്ഷ.

എന്‍ഫോ‍ഴ്സമെന്‍റ് ഡയറക്ട്രേറ്റിന്‍റെ കണക്കനുസരിച്ച് മല്യയുടെ സ്വത്ത് 12500 കോടിയുടേതാണ്. ഇതില്‍ 4000 കോടിയോളം നേരത്തെ തന്നെ എന്‍ഫോ‍ഴ്സമെന്‍റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടിയിട്ടുണ്ട്.

ബാങ്കുകളെ തട്ടിച്ചുവെന്ന പേരില്‍ രണ്ട് കേസുകളാണ് നിലവില്‍ മല്യയ്ക്കെതിരെ ഉള്ളത്. അതില്‍ ആദ്യത്തേത് 900 കോടിയുടേതും രണ്ടാമത്തേത് 9990 കോടിയുടേതുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News