മേഘാലയയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷി സ്ഥാനം നഷ്ടമായി

കോണ്‍ഗ്രസ് അംഗം രാജിവച്ചു. മേഘാലയ നിയമസഭയില്‍ കോണ്‍ഗ്രസിന് ഏറ്റവും വലിയ ഒറ്റകക്ഷി സ്ഥാനം നഷ്ടമായി.

കോണ്‍ഗ്രസ് എംഎല്‍എ മാര്‍ട്ടിന്‍ ദംഗോ രാജിവച്ചതോടെയാണ് മേഘാലയ നിയമസഭയില്‍ കോണ്‍ഗ്രസിന് ഏറ്റവും വലിയ ഒറ്റകക്ഷി സ്ഥാനം നഷ്ടമായത്. 21അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇതോടെ 20 അംഗങ്ങളായി.

റാണിക്കോര്‍ നിയമസഭ മണ്ഡലത്തിലെ എംഎല്‍എ ആയ ദംഗോ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്നുള്‍പ്പെടെയാണ് രാജിവച്ചത്.

തന്‍റെ മണ്ഡലം ഉള്‍പ്പെടുന്ന പ്രദേശം സിവില്‍ സബ് ഡിവിഷനായി ഉയര്‍ത്തണമെന്ന നിരന്തരമായ ആവശ്യത്തിന് കോണ്‍ഗ്രസ് വേണ്ട പരിഗണന നല്‍കിയില്ലെന്നാരോപിച്ചാണ് രാജി.

ഭരണകക്ഷിയായ എന്‍പിപിക്ക് ഒപ്പം ചേരുമെന്നും ദംഗോ അറിയിച്ചു. മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ തന്‍റെ ആവശ്യം അംഗീകരിച്ചിട്ടുണ്ടെന്നും ഇതിനാലാണ് എന്‍പിപിയില്‍ ചേരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതോടെ ബിജെപിയുള്‍പ്പെടുന്ന മേഘാലയ ഡെമോക്രാറ്റിക് അലയന്‍സിലേക്കാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് എത്തിപ്പെടുന്നത്.60 അംഗങ്ങളുള്ള മേഘാലയ നിയമസഭയില്‍ കോണ്‍ഗ്രസിനും എന്‍പിപിക്കും 20 എംഎല്‍എമാര്‍ വീതമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News