ഒടുവില്‍ സല്‍മാന്‍ ഖാന്‍ സ്വന്തമായി വീട് പണിയുന്നു; മുംബൈയില്‍ വാങ്ങിയ സ്ഥലത്ത് 6 നിലയില്‍ ഉടന്‍ വീടൊരുങ്ങും

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് പുതിയ വീടൊരുങ്ങുന്നു. ഏ‍ഴ് വര്‍ഷം മുന്‍പ് സല്‍മാന്‍റെ കുടുംബം വാങ്ങിയ 2000 സ്ക്വയര്‍ ഫീറ്റ് സ്ഥലത്താണ് 6 നിലയില്‍ പുതിയ വീടൊരുങ്ങുന്നത്. മുംബൈയിലെ കണ്ണായ ബാന്ദ്ര വെസ്റ്റ് ചിംബൈ റോഡില്‍ 14 കോടി രൂപയക്കാണ് ഖാന്‍ 2011 ഈ സ്ഥലം വാങ്ങി വെച്ചത്.

കടലിനഭിമുഖമായി മോഹരമായ സ്ഥലമാണിത്. ഇതിന് വളരെ അടുത്താണ് ഖാന്‍ നിലവില്‍ താമസക്കുന്ന ഗാലക്സി എന്ന അപ്പാര്‍ട്ട്മെന്‍റ്. പുതിയ സ്ഥലത്ത് വീട് പണിയാനായി ഖാന്‍ മുംബൈ കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.

ഖാന്‍ സമര്‍പ്പിച്ച പ്ലാന്‍ പ്രകാരം ഗ്രൗണ്ട് ഫ്ലോറില്‍ ഒരു ഹോളും റൂമും അടുക്കളയുമാണ് ഉണ്ടാവുക. ബാക്കി അഞ്ച് നിലകളിലായി 2 ബെഡ്റൂം ഫ്ലാറ്റാണ് പണിയുക. ഓരോ റൂമും 250 സ്കവയര്‍ ഫീറ്റും ലിവിംഗ് ഹോള്‍ 400 സ്ക്വയര്‍ ഫീറ്റുമാണ് ഉണ്ടാവുക. നിര്‍മ്മാണം ഉടന്‍ തുടങ്ങാനായി നിലവില്‍ പ്ലോട്ട് വേലി കെട്ടിത്തിരിച്ചിട്ടുണ്ട്.

കോര്‍പ്പറേഷന്‍ അനുമതി കിട്ടിയാലുടന്‍ നിര്‍മ്മാണം തുടങ്ങും. പണി പൂര്‍ത്തിയാലുടന്‍ ഗ്യാലക്സി വിട്ട് പുതിയ വീട്ടില്‍ താമസം തുടങ്ങാനാണ് സല്‍മാന്‍റെയും കുടംബത്തിന്‍റെയും തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News