പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശല്യം ചെയ്ത് അപവാദം പ്രചരിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ അറസ്‌റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശല്യം ചെയ്യുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്‌ത കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്‌റ്റില്‍. ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയാണ്‌ പിടിയിലായത്‌.

കഞ്ഞിക്കുഴി വെണ്‍മണി സ്വദേശി യദുകൃഷ്‌ണനാണ്‌ അറസ്റ്റിലായത്‌. യുവാവിന്റെ നിരന്തര ശല്യത്തെതുടര്‍ന്ന്‌ കുട്ടിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ്‌ ലൈനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിന്‌ കൈമാറിയതോടെയാണ്‌ നടപടി ഉണ്ടായത്‌.

പെണ്‍കുട്ടിയെ ശല്യം ചെയ്യുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്‌ത സംഭവത്തില്‍ പോക്‌സോ നിയമപ്രകാരമാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. കഞ്ഞിക്കുഴി സിഐ വര്‍ഗീസ്‌ അലക്‌സാണ്ടറുടെ നിര്‍ദേശപ്രകാരം എസ്‌ ഐ കെ ജിതങ്കച്ചനാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്‌തത്‌.

സിപിഒമാരായ സാജു, മധു തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഇടുക്കി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News