ട്രംപിന്റെ കാല്‍ചുവട്ടില്‍ അവരിപ്പോഴും സുരക്ഷിതരല്ല; അഭയാര്‍ഥികുട്ടികള്‍ക്ക് മാരക മരുന്നുകളും മര്‍ദ്ദനവും

അഭയാര്‍ഥികളുടെ കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് അകറ്റിനിര്‍ത്തിയുള്ള ക്രൂര വിനോദത്തില്‍ ആഗോള തലത്തിലെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ട്രംപ് നിലപാട് മാറ്റിയത്.

എന്നാല്‍ ആ കുരുന്നു കരച്ചിലുകള്‍ ഒടുങ്ങുന്നില്ല. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കൊടിയ പീഡനമാണ് കുട്ടികള്‍ക്ക് നേരിടേണ്ടി വരുന്നത്. കുട്ടികളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തില്‍ നിന്നും മനസാക്ഷിയെ നടുക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

ബഹളം വയ്ക്കുന്ന കുട്ടികളെ നിര്‍ബന്ധിച്ച് ചില മരുന്നുകള്‍ ക‍ഴിപ്പിക്കും. മനോരോഗികള്‍ക്ക് നല്‍കുന്ന വന്‍ ഡോസിലുള്ള മരുന്നാണ് നല്‍കുന്നത്. ഇത് ക‍ഴിച്ചാല്‍ മയങ്ങിപ്പോകും.

ഇത് ക‍ഴിച്ചാല്‍ എപ്പോ‍ഴും തള്ര്‍ച്ച തോന്നുമെന്ന് കുട്ടികള്‍ പറയുന്നു. യു എസ് സെന്‍റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് കോണ്‍സ്റ്റിറ്റ്യൂഷണല്‍ ലോ എന്ന സംഘടന കാലിഫോര്‍ണിയയിലെ ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യങ്ങള്‍ ആരോപിക്കുന്നത്.

മരുന്ന് ക‍ഴിച്ചില്ലെങ്കില്‍ ക്യാമ്പുകളില്‍ നിന്നും മോചനമുണ്ടാകില്ലെന്നും മാതാപിതാക്കളെ കാണാനാവില്ലെന്നും പറഞ്ഞ് വിരട്ടിയാണ് കുട്ടികളെ മരുന്ന് ക‍ഴിപ്പിക്കുന്നത്.

വെര്‍ജീനിയയിലെ ഷെനാന്‍ഡോഹ് വാലി ജുവനൈല്‍ കേന്ദ്രത്തില്‍ 30 കുട്ടിതളെ കടുത്ത പീഡനത്തിനിരയായതായും റിപ്പോര്‍ട്ടുണ്ട്. 30 കുട്ടികളെ ഗാര്‍ഡുകള്‍ നഗ്നരാക്കി മര്‍ദ്ദിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here