എഡിജിപിയുടെ മകൾ ഡ്രൈവറെ മർദ്ദിച്ച സംഭവം; സുധേഷ്കുമാറിന്‍റെയും മകളുടെയും മൊ‍ഴിയെടുത്തു; വിവരങ്ങള്‍ ഇങ്ങനെ

എ ഡി ജി പിയുടെ മകൾ ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ മൊ‍ഴിരേഖപെടുത്തി. ഇന്നലെ രാത്രിയോടെയാണ് ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷണസംഘം എ ഡി ജി പിയുടേയും മകളുടേയും മൊ‍ഴി എടുത്തത്. പരാതിയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നതായി എ ഡി ജി പിയും മകളും മൊ‍ഴി നൽകി.

ഇന്നലെ വൈകുന്നേരം ഏ‍ഴ് മണിയോടെയാണ് തിരുവനന്തപുരത്തെ എഡിജിപിയുടെ വീട്ടിലെത്തി ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷണസംഘം മൊ‍ഴിരേഖപെടുത്തിയത്.മണിക്കൂറുകളോളം നീണ്ടുനിന്നമൊ‍ഴിയെടുക്കൽ അർദ്ധരാത്രിയോടെയാണ് അവസാനിച്ചത്. എഡിജിപിയുടേയും മകളുടേയും ഭാര്യയുടേയും മൊ‍ഴിയാണ് അന്വേഷണസംഘം ചോദിച്ചറിഞ്ഞത്.

ഡ്രൈവറായ ഗവസാക്കറിനെതിരെ നൽകിയ പരാതിയിൽ ഉറച്ച് നിൽക്കുന്നതായുള്ള മൊ‍ഴിയാണ് ഇവർനൽകിയത്.ഒാട്ടോറിക്ഷയല്ല കാർതന്നെയാണ് തന്നെ ഇടിച്ചതെന്നും.ഇത് ഗവാസ്ക്കർ മനപ്പൂർവ്വം ചെയ്തതാണെന്നും തന്‍റെ കാലിന് പരിക്കുണ്ടെന്നും മൊ‍ഴിയിൽ പറയുന്നു.പലപ്പോ‍ഴും ഇയ്യാൾ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും സംഭവം നടന്ന ദിവസവും ഇത് ആവർത്തിച്ചെന്നും വ്യക്തമായി മൊ‍ഴിയിലുണ്ട്.

ഗവാസ്കറെ കുറിച്ച് എഡിജിപിയോട് മോശമായി സംസാരിച്ചതിന്റെ വൈരാഗ്യംമൂലം ഗവാസ്കർ തന്നോട് മോശമായി പെരുമാറുകയായിരുന്നു. അസഭ്യവാക്കുകൾ പറഞ്ഞെന്നും,കൈയ്യിൽ കടന്നുപിടിച്ചെന്നും മൊ‍ഴി നൽകി.

എന്നാൽ ക‍ഴിഞ്ഞ ദിവസം എറണാകുളത്തുള്ള വക്കീലിനെ എഡിജിപിയും കുടുംബവും കണ്ടികരുന്നും ഇതിന് ശേഷമാണ് ക്രൈബ്രാഞ്ചിന് മൊ‍ഴി നൽകതിയത്.വ്യക്തമായ നിയമോപദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ തന്നെയാണ് മൊ‍ഴി നൽകിയതെന്ന് ഇതിലൂടെ വ്യക്തമാണ്.

എന്നാൽ എഡിജിപിയുടെ മകൾക്കെതിരായ കേസിൽ മകളുടെ മൊബൈലും ഐപാഡും തെളിവായി ശേഖരിച്ച് കോടതിക്ക് കൈമാറും. മൊബൈലും ഐപാഡും ഉപയോഗിച്ച് കഴുത്തിൽ ഇടിച്ചെന്ന ഗവാസ്കറുടെ പരാതിയുള്ളതിനാലാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News