നിയമനങ്ങളിലെ സുതാര്യതക്കായി കേരള തൊഴിൽ വകുപ്പ് മന്ത്രി ഖത്തറിൽ എത്തുന്നു

കേരളത്തിൽ നിന്നും ഖത്തറിലേയ്ക്കുള്ള നിയമനങ്ങൾ സുതാര്യമാക്കുന്ന നടപടികളുടെ ഭാഗമായിഖത്തര്‍ അധികൃതരുമായി ഔദ്യോഗിക ചർച്ചകൾ നടത്താനായി തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ ഖത്തറില്‍ എത്തുന്നു. ഈ മാസം ജൂലൈ 27 ന് ആണ് മന്ത്രി ടി.പി രാമകൃഷ്ണൻ ഖത്തറിൽ എത്തുന്നത് .

ഖത്തർ ഇന്ത്യൻ സ്ഥാനാധിപതി പി. കുമരൻ ഉൾപ്പടെ പ്രമുഖരുമായീ അദ്ദേഹം ചർച്ചകൾ നടത്തും, കൂടാതെ ഖത്തർ തൊഴിൽ മന്ത്രാലയ അധികൃതകർ ഉൾപ്പടെ ഉന്നത തല പ്രതിനിധികളുമായും മന്ത്രി ടി.പി രാമകൃഷ്ണൻ ചര്‍ച്ച നടത്തും .

കേരള സർക്കാരിന്റെ വിദേശ രാഷ്ട്രങ്ങളിലെക്കുള്ള ഔദ്യോഗിക നിയമന ഏജൻസിയായ
ഒഡെപെക് ശശിധരൻ നായർ ഉൾപ്പടെ ഔദ്യോഗിക പ്രതിനിധികളും രണ്ടു ദിവസത്തെ സന്ദർശനത്തിൽ കൂടെ ഉണ്ടാകും .

ഖത്തറിലേക്കുള്ള വിസരഹിത പ്രവേശനം മുതലെടുത്തു സാധാരണക്കാരായ തൊഴിൽ അന്വേഷകരെ വഞ്ചിക്കുന്ന വ്യാജ റിക്രൂട്മെന്റ് ഏജൻസികൾക്കെതിരേ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളുവാനും നിയമനങ്ങൾ സുതാര്യമാക്കുവാനും ഈ ചര്‍ച്ചകളിലൂടെ സാധിക്കുമെന്ന് കേരള പ്രവാസി വെൽഫെയർ ബോർഡ് ഡയറക്ടർ കെ .കെ .ശങ്കരൻ അഭിപ്രയപെട്ടു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News