ഇലക്ട്രിക്‌ ബസ്‌ കൊച്ചിയിലെത്തി; ആവേശ സ്വീകരണമൊരുക്കി നാട്ടുകാര്‍

കെ.എസ്‌.ആർ.ടി.സി.പരീക്ഷണാടിസ്ഥാനത്തിൽ നിരത്തിലിറക്കിയ ഇലക്ട്രിക്‌ ബസ്‌ കൊച്ചിയിലെത്തി. വൈറ്റില ഹബ്ബിൽ നിന്നും ഫോർട്ട്‌ കൊച്ചി വരെയാണു ഇലക്ട്രിക്‌ ബസ്സ്‌ കന്നി യാത്ര നടത്തിയത്‌. മന്ത്രിക്കും ജന പ്രതിനിധികൾക്കും ഒപ്പം നിരവധി പേരാണു ബസ്സിന്റെ കന്നിയാത്രയിൽ പങ്ക്‌ ചേർന്നത്‌.

വലിയ ആഘോഷമായാണു കൊച്ചി ഇലക്ട്രിക്‌ ബസ്സിനെ സ്വീകരിച്ചത്‌. വൈറ്റില ഹബ്ബിൽ ബസ്സിൽ യാത്ര ചെയ്യാനും സെൽഫിയെടുക്കാനുമായി നിരവധി പേരാണു എത്തിച്ചേർന്നത്‌. ആദ്യമായി കൊച്ചിയിലെ നിരത്തുകളിൽ സർവ്വീസ്‌ ആരംഭിക്കുന്ന കെ.എസ്‌.ആർ.ടി.സി.യുടെ ഇലക്ട്രിക്‌ ബസ്സിനു യാത്രക്കാരിൽ നിന്നും മികച്ച പ്രതികരണമാണു ലഭിച്ചത്‌.

മൂന്നു മുതൽ നാലു മണിക്കൂർ വരെ ചാർജ്ജ്‌ ചെയ്താൽ മുന്നൂറ്റൻപത്‌ കിലോമീറ്റർ ഇലക്ട്രിക്‌ ബസ്സിനു സഞ്ചരിക്കാനാകും. കേരളത്തിലെ രോഡുകൾക്ക്‌ അനുയോജ്യമാണു ബസ്സിന്റെ ഘടനയെന്ന് കമ്പനിയും അവകാശപ്പെടുന്നുണ്ട്‌.

വൈറ്റില മുതൽ ഫോർട്ട്‌ കൊച്ചി വരെയാണു ഇലക്ടിർക്‌ ബസ്സിന്റെ ആദ്യ സർവ്വീസ്‌. പരീക്ഷണം വിജയമായാൽ കൂടുതൽ ബസ്സുകൾ നിരത്തിലിറക്കുമെന്ന് ബസ്‌ ഫ്ലാഗ്‌ ഓഫ്‌ ചെയ്ത ശേഷം മന്ത്രി പ്രൊഫ. രവീന്ദ്ര നാഥ്‌ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News