‘ഐ റിയലി ഡോണ്ട് കെയര്‍’; മെലാനിയയുടെ ജാക്കറ്റിലെ ആ വാചകത്തിന്‍റെ അര്‍ഥം തേടി സോഷ്യല്‍ മീഡിയ

അമേരിക്കന്‍ പ്രഥമ വിനിത മെലാനിയ ട്രംപിന്‍റെ ജാക്കറ്റിലെ വാചകമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ചര്‍ച്ച. യു എസ്-മെക്സിക്കോ അതിര്‍ത്തിയില്‍ ക‍ഴിയുന്ന അഭയാര്‍ഥി കുഞ്ഞുങ്ങളെ കാണാനെത്തിയപ്പോള്‍ ധരിച്ച ജാക്കറ്റാണ് വിവദമാവുന്നത്.

“ഐ ഡോണ്ട് കെയര് ഡു യു? ” എന്നാണ് മെലാനിയയുടെ ജാക്കറ്റിന്‍റെ പിറകില്‍ എ‍ഴുതിയിരിക്കുന്നത്. ലോകവ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് പെപ്പറേഷന്‍ പോളിസി ട്രംപ് പിന്‍വലിച്ചതിനു തൊട്ടുപിന്നാലെയാണ് മെലിനയയുടെ സന്ദ്രശനം.

ഈ സാഹചര്യത്തിലാണ് മെലാനിയയുടെ ജാക്കറ്റിലെ വാചകം പ്രസക്തമാകുന്നത്. എന്നാല്‍ മറ്റു ഉദ്ദേശങ്ങളൊന്നമില്ലാതെയാണ് ഈ ജാക്കറ്റ് മെലാനിയ ധരിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.

മെക്സിക്കന്‍ അഭയാര്‍ഥികളോടുള്ള ട്രപിന്‍റെ നിലപാട് വിമര്‍ശനവിധേയമായിരിക്കേ അതിന് എണ്ണയൊ‍ഴിക്കുന്ന തരത്തിലൂള്ള അഭിപ്രായമാണോ മെലാനിയ പങ്കുവെയ്ക്കുന്നതെന്നാണ് വിമാര്‍ശകരുടെ ചോദ്യം.

എന്തായാലും ജാക്കറ്റിനു പിറകിലുള്ള വാചകം ചോദ്യചിഹ്നമായി തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here