കണ്ണൂര്‍ വിമാനത്താവളം സെപ്റ്റംബറില്‍ യാഥാര്‍ത്ഥ്യമാകും; വിദേശ എയര്‍ലൈന്‍സ് എത്താന്‍ സാധിക്കുന്ന നിലയില്‍ നിയമഭേദഗതി കൊണ്ടുവരും: മുഖ്യമന്ത്രി പിണറായി

കണ്ണൂര്‍ വിമാനത്താവളം സെപ്റ്റംബറില്‍ യാഥാര്‍ത്ഥ്യമാകും. ദില്ലിയില്‍ വ്യേമയാന മന്ത്രി സുരേഷ് പ്രഭു ഇത് സംബന്ധിച്ച ഉറപ്പ് മുഖ്യമന്ത്രിക്ക് നല്‍കി.

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവുമായി നടത്തിയ കൂടിക്കാ‍ഴ്ചയിലാണ് വിമാനത്താവളം സെപ്റ്റംബറില്‍ തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന ഉറപ്പ് ലഭിച്ചത്. വിമാനത്താവളത്തിന്‍റെ കാര്യത്തില്‍ സുരേഷ് പ്രഭുവുമായി നടത്തിയ കൂടിക്കാ‍ഴ്ച ഫലപ്രദമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

വിമാനത്താവളവുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ ദൂരികരിക്കാന്‍ ചര്‍ച്ചകള്‍കൊണ്ട് സാധിച്ചെന്നും വിദേശ എയര്‍ലൈന്‍സ് എത്താന്‍ സാധിക്കുന്ന നിലയില്‍ നിയമഭേദഗതി കൊണ്ടുവരുമെന്നും പ്രവാസികളുടെ പ്രശ്നം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നും പിണറായി പറഞ്ഞു.കേരളത്തിലെ വിമാനത്താവളങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ അടങ്ങുന്ന സംഘം കേരളത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവളത്തിന്‍റെ കാര്യത്തില്‍ കേന്ദ്രം സംസ്ഥാനത്തിനൊപ്പമാണെന്ന് സുരേഷ്പ്രഭു പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായുള്ള നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതായും ഇത് സംബന്ധിച്ച നീക്കങ്ങള്‍ വേഗത്തിലാക്കുന്നതിനായി സംസ്ഥാനത്തിന്‍റെ പ്രതിനിധിയെ ദില്ലിയില്‍ ചുമതലപ്പെടുത്താന്‍ മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിച്ചതായും സുരേഷ് പ്രഭുവും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News