എഡിജിപിയുടെ മകളുടെ മര്‍ദ്ദനം; ഗവാസ്ക്കർ ആശുപത്രി വിട്ടു; അന്വേഷണം ശരിയായ ദിശയിലാണെന്നും നിയമ പോരാട്ടം തുടരുമെന്നും ഗവാസ്ക്കര്‍

എ ഡി ജി പിയുടെ മകളുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ ഗവാസ്ക്കർ ആശുപത്രി വിട്ടു. അന്വേഷണം ശരിയായ ദിശയിലാണെന്ന് വിശ്വാസിക്കുന്നുവെന്നും നിയമ പോരാട്ടം തുടരുമെന്നും ഗവാസ്ക്കർ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ക‍ഴിഞ്ഞദിവസം രാത്രിയോടെ ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷണസംഘം എ ഡി ജി പിയുടേയും മകളുടേയും മൊ‍ഴി രേഖപ്പെടുത്തി.

തനിക്കറ്റ മർദ്ദനത്തിലും മാനനഷ്ടത്തിലും നിയമ പോരാട്ടവുമായി മുന്നോട്ട്പോകുമെന്നും
നിലവിലെ അന്വേഷണം ശരിയായ ദിശയിലാണെന്ന് വിശ്വാസിക്കുന്നുവെന്നും പൊലീസ് സേനയിൽ തന്നെ തുടരുമെന്നും ആശുപത്രിവിട്ട ഗവാസ്ക്കർ പ്രതികരിച്ചു.

കേസിൽ നിന്ന് പിൻമാറാൻ തുടക്കത്തിൽ സമ്മർദമുണ്ടായിരുന്നുവെന്നും ദൈവംമുണ്ടെങ്കിൽ സത്യം പുറത്ത് വരുമെന്നും ഗവാസ്ക്കർ പ്രതികരിച്ചു.

അതേസമയം വൈകുന്നേരം ഏ‍ഴ് മണിയോടെയാണ് തിരുവനന്തപുരത്തെ എഡിജിപിയുടെ വീട്ടിലെത്തി ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷണസംഘം എഡിജിപിയുടെ മകളുടെ മൊ‍ഴി രേഖപെടുത്തി.

എഡിജിപിയുടേയും മകളുടേയും ഭാര്യയുടേയും മൊ‍ഴിയാണ് അന്വേഷണസംഘം ചോദിച്ചറിഞ്ഞത്. ഡ്രൈവറായ ഗവസാക്കറിനെതിരെ നൽകിയ പരാതിയിൽ ഉറച്ച് നിൽക്കുന്നതായുള്ള മൊ‍ഴിയാണ് ഇവർനൽകിയത്. ഒാട്ടോറിക്ഷയല്ല കാർതന്നെയാണ് തന്നെ ഇടിച്ചതെന്നും.

ഗവാസ്കറെ കുറിച്ച് എഡിജിപിയോട് മോശമായി സംസാരിച്ചതിന്റെ വൈരാഗ്യംമൂലം ഗവാസ്കർ തന്നോട് മോശമായി പെരുമാറിയത്. അസഭ്യവാക്കുകൾ പറഞ്ഞെന്നു, കൈയ്യിൽ കടന്നുപിടിച്ചെന്നും മൊ‍ഴി യിൽ പറയുന്നു.

എന്നാൽ ക‍ഴിഞ്ഞ ദിവസം എറണാകുളത്തുള്ള വക്കീലിനെ എഡിജിപിയും കുടുംബവും കണ്ട് വ്യക്തമായ നിയമോപദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മൊ‍ഴി നൽകിത് എന്നാൽ എഡിജിപിയുടെ മകൾക്കെതിരായ കേസിൽ മകളുടെ മൊബൈലും ഐപാഡും തെളിവായി ശേഖരിച്ച് കോടതിക്ക് കൈമാറും.

മൊബൈലും ഐപാഡും ഉപയോഗിച്ച് കഴുത്തിൽ ഇടിച്ചെന്ന ഗവാസ്കറുടെ പരാതിയുള്ളതിനാലാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here