വരാപ്പുഴ കസ്റ്റഡി മരണം; പൊലീസ് ഡ്രൈവര്‍ അറസ്റ്റില്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പോലീസ് ഡ്രൈവര്‍ അറസ്റ്റില്‍. ശ്രീജിത്തിന്റെ കുടുംബത്തില്‍ നിന്ന് കൈക്കൂലി വാങ്ങിയതിനാണ് പറവൂര്‍ മുന്‍ സിഐ ക്രിസ്പിന്‍ സാമിന്റെ ഡ്രൈവര്‍ പ്രദീപിനെ പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്.

ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതിന്റെ തൊട്ടടുത്ത ദിവസം പറവൂര്‍ സിഐ ആയിരുന്ന ക്രിസ്പിന്‍ സാമിന്റെ ഡ്രൈവര്‍ പ്രദീപ് ശ്രീജിത്തിന്റെ വീട്ടുകാരോട് 25000 രൂപ ആവശ്യപ്പെട്ടുവെന്നായിരുന്നു പരാതി.

ശ്രീജിത്തിന്റെ ചികിത്സക്കും മോചനത്തിനും വേണ്ടിയാണ് തുക ആവശ്യപ്പെട്ടതെന്നും ഇയാള്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ 15000 രൂപ പ്രദീപിന് നല്‍കി.

സിഐക്ക് വേണ്ടിയാണ് തുക വാങ്ങുന്നതെന്ന് പ്രദീപ് പറഞ്ഞതായും ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു. പിന്നീട് ശ്രീജിത്ത് മരിച്ച ശേഷം ഈ തുക ഇടനിലക്കാര്‍ വഴി വീട്ടുകാര്‍ക്ക് തിരിച്ചു കൊടുത്തതായും പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.

ഇതെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രദീപ് കൈക്കൂലി വാങ്ങിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പരാതി ലഭിച്ച ഉടന്‍ തന്നെ അന്വേഷണ വിധേയമായി പ്രദീപിനെ സസ്‌പെന്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News