റിലീസിനൊരുങ്ങുന്ന ചന്ദ്രഗിരിയുടെ ക്ലൈമാക്‌സ് മറ്റൊരു ചിത്രത്തിന്റെ ഡിവിഡിയില്‍

റിലീസിനൊരുങ്ങുന്ന ചന്ദ്രഗിരി എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം മറ്റൊരു ചിത്രത്തിന്റെ ഡിവിഡിയില്‍.

ഇതിനെതിരെ ചന്ദ്രഗിരിയുടെ നിര്‍മാതാവ് എന്‍. സുചിത്ര പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി നല്‍കി.

സിനിമ മുഴുവനും ചോര്‍ന്നോ എന്ന സംശയവും നിര്‍മാതാവ് പ്രകടിപ്പിച്ചു. സംഭവത്തില്‍ ഡിവിഡി ഇറക്കിയ കമ്പനിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ചന്ദ്രഗിരിയുടെ നിര്‍മാതാവ് സുചിത്ര അറിയിച്ചു.

ലാല്‍, ഷോണ്‍ റോമി, ഹരീഷ് പേരടി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ചന്ദ്രഗിരി. ഗുരു പൂര്‍ണിമയുടെ ബാനറില്‍ മോഹന്‍ കുപ്‌ളേരി സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 29ന് തീയറ്ററുകളിലെത്തും.

ജയചന്ദ്രന്‍, കൊച്ചുപ്രേമന്‍, സുനില്‍ സുഖദ, സജിതാ മഠത്തില്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News