
പാലക്കാട്: സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയുടെ പേരിലും വിടി ബല്‍റാം എംഎല്‍എയുടെ തട്ടിപ്പ്.
സ്വയംപര്യാപ്ത ഗ്രാമമായി എംഎല്‍എ ദത്തെടുത്തുവെന്ന് പ്രഖ്യാപിച്ച തൃത്താല പഞ്ചായത്തിലെ പനമ്പറ്റ കോളനിയില്‍ ഇപ്പോഴും തുടരുന്നത് ദുരിതജീവിതം.
കോളനിയിലെ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുമെന്ന പേരില്‍ പ്രഖ്യാപിച്ച പദ്ധതി ഇപ്പോഴും എങ്ങുമെത്തിയില്ല.
തൃത്താല പഞ്ചായത്തിലെ പനമ്പറ്റ കോളനിയെ 2013ലാണ് സ്വയം പര്യാപ്ത ഗ്രാമമായി പ്രഖ്യാപിച്ച് വിടി ബല്‍റാം എംഎല്‍എ ദത്തെടുത്തത്. റോഡ് സൗകര്യമൊരുക്കി, വീടുകള്‍ നവീകരിച്ച് കുടിവെള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് കോളനിയെ സ്വയം പര്യാപ്തമാക്കുമെന്നായിരുന്നു. പ്രഖ്യാപനം.
2014ല്‍ ആദ്യം നിര്‍മിച്ചത് കോളനിയിലേക്ക് കോണ്‍ക്രീറ്റ് റോഡ്. അഴുക്കുചാല്‍ നിര്‍മിക്കാതെ ഭിത്തി കെട്ടാതെ അശാസ്ത്രീയമായാണ് റോഡ് നിര്‍മിച്ചത്.
കനത്ത മഴയെത്തിയതോടെ കോളനിയിലെ വീടുകള്‍ മണ്ണിടിച്ചില്‍ മൂലം ഭീഷണിയിലാണ്. മുറ്റം വരെ മണ്ണെടുത്ത താമിക്കുട്ടിയുടെ കുടുംബത്തിന് എങ്ങോട്ട് പോകണമെന്നറിയില്ല.
കുന്നിന് താഴെയുള്ള കിണറില്‍ നിന്ന് ചെങ്കുത്തായ ഇടവഴി താണ്ടി വേണം വീടുകളില്‍ വെള്ളമെത്തിക്കാന്‍. ഓരോ വീട്ട് മുറ്റത്തും വെള്ളമെത്തിക്കുമെന്ന പ്രഖ്യാപനം എങ്ങുമെത്തിയില്ല. ഇതിനായി നിര്‍മിച്ച വാട്ടര്‍ ടാങ്ക് നോക്കുകുത്തിയായി കോളനിയിലുണ്ട്.
1 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ച് എങ്ങുമെത്താതെ നില്‍ക്കുമ്പോള്‍ കോളനിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മറ്റ് പദ്ധതികള്‍ കൊണ്ടു വരാനാകാതെ പ്രതിസന്ധിയിലാണ് നിലനില്‍ക്കുന്നതെന്ന് തൃത്താല പഞ്ചായത്ത് പ്രസിഡന്റ് എ കൃഷ്ണകുമാര്‍ പറഞ്ഞു.
ഓരോ വീടിനും 50000 രൂപ വകയിരുത്തി വീടുകള്‍ നവീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും 13 വീടുകളില്‍ പേരിന് മാത്രമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 90ഓളം കുടുംബങ്ങളാണ് കോളനയില്‍ എംഎല്‍എയുടെ വാഗ്ദാനലംഘനത്തിന്റെ ഇരകളായി കഴിയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here