കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര റെയില്‍മന്ത്രി; എന്ത് കൊണ്ട് അവഗണിച്ചു എന്നതിന് മറുപടി പറയേണ്ടത് യുപിഎ സര്‍ക്കാര്‍

ദില്ലി: പാലക്കാട് കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി ഉപേക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര റെയില്‍ മന്ത്രി പിയൂഷ് ഗോയല്‍.

പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു എന്നത് ചില മാധ്യമങ്ങളുടെ സൃഷ്ടിയാണ്. പദ്ധതി നടപ്പിലാക്കാന്‍ ഇത്രയും കാലം വൈകിയതിന് യുപിഎ സര്‍ക്കാര്‍ മറുപടി പറയണമെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.

ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2008-2009 ബജറ്റില്‍ യുപിഎ സര്‍ക്കാരാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇതിനോടൊപ്പം രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയില്‍ പ്രഖ്യാപിച്ച പദ്ധതി യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കി. പാലക്കാടിനെ എന്ത് കൊണ്ട് അവഗണിച്ചു എന്നതിന് മറുപടി പറയേണ്ടത് യുപിഎ സര്‍ക്കാരാണെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.

അനുഭാവ പൂര്‍വമായ സമീപനമാണ് റെയില്‍മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം വി സ് അച്യുതാനന്ദന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News