മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍; ദക്ഷിണ കൊറിയയെ തകര്‍ത്തത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

രണ്ടാം ജയത്തോടെ മെക്‌സികോ പ്രീക്വാര്‍ട്ടറില്‍ കടന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ദക്ഷിണ കൊറിയയെ മെക്‌സികോ തകര്‍ത്തത്. ദക്ഷിണകൊറിയ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി

ജര്‍മനിക്കെതിരെ മിഡില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ടീമിനെ ജയത്തിലേക്കെത്തിച്ച കാര്‍ലോസ് വെലേയുടെയും, മെക്‌സിക്കന്‍ ജെഴ്‌സിയില്‍ 50ാം ഗോള്‍ നേടിയ ഹാവിയര്‍ ഹെര്‍ണാണ്ടസിന്റെയും മികവിലാണ് മെക്‌സികോ പ്രീക്വാര്‍ട്ടറില്‍ കടന്നത്.

26-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടിയില്‍ വലകുലുക്കി വെലേ മെക്‌സികോയിക്ക് ആദ്യ ഗോള്‍ നേടിക്കൊടുത്തു. നിരവധി അവസരങ്ങള്‍ മെനഞ്ഞെടുക്കാനും മെക്‌സികോയിക്ക് കഴിഞ്ഞു.

66-ാം മിനിട്ടില്‍ നടത്തിയ കൗണ്ടര്‍ അറ്റാക്കിലൂടാണ് മെക്‌സികോ രണ്ടാം ഗോളഅക സ്വന്തമാക്കിയത്. പെനാല്‍ട്ടി ബോക്‌സിന് തൊട്ട് വെളിയില്‍ ലൊസാന നല്‍കിയ പാസില്‍ രണ്ട് ഡിഫന്‍ഡര്‍മാരെ വെട്ടിയൊഴിഞ്ഞാണ് ഹാവിയര്‍ ഹെര്‍ണാണ്ടസ് ഗോള്‍മുഖത്തേക്ക് വെടിയുതിര്‍ത്തത്.

ഗോള്‍ വഴങ്ങേണ്ടി വന്നെങ്കിലം വീര്യം കെടാതെ കളിച്ച ദക്ഷിണ കൊറിയ ഇഞ്ചൂറി ടൈമില്‍ ആശ്വാസ ഗോള്‍ നേടി. ഹ്യൂങ് മിന്‍ സണിന്‍ ലോങ് റേഞ്ചറിലൂടെയാണ് ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News