കോട്ടയത്ത് സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമം; അക്രമത്തിന് പിന്നില്‍ കാറിലെത്തിയ അഞ്ചിലധികം വരുന്ന സംഘം

കോട്ടയം: ചിറക്കടവില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ആര്‍എസ്എസ്-ബിജെപി ഗുണ്ടാസംഘത്തിന്റെ ശ്രമം.

പടനിലം മുട്ടിയാകുളത്ത് എംഎല്‍ രവി(33)ക്കാണ് വെട്ടേറ്റത്. തെക്കേത്തു കവലയിലെ വ്യാപാര സ്ഥാപനമടച്ച് വീട്ടിലേക്ക് വരും വഴി കാറിലെത്തിയ അഞ്ചിലധികം വരുന്ന സംഘമാണ് രവിയെ അക്രമിച്ചത്.

കൈക്കും കാലിനും ഒന്നിലധികം തവണ വെട്ടേറ്റു. തോളെല്ലിനും കൈക്കും കാലിനും ഗുരുതരമായി വെട്ടേറ്റിട്ടുണ്ട്. കൂടാതെ വാരിയെല്ലിന് കുത്തേറ്റു.

കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രവിയെ അടിയന്തര ശസ്ത്രത്രക്രിയക്ക് വിധേയനാക്കി.

മെയ് 13ന് രാത്രി കോട്ടയം ചിറക്കടവില്‍ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ബൈക്കിലെത്തിയ ആര്‍എസ്എസ് സംഘം വെട്ടി പരുക്കേല്‍പ്പിച്ചിരുന്നു.

അന്ന് വിഷ്ണു രാജ്, രഞ്ജിത്ത്,സാജന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. അതിന് ശേഷം ചിറക്കടവ് പഞ്ചായത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.

പൊന്‍കുന്നം, ചിറക്കടവ്, തെക്കേത്തു കവലയിലും പൊലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here