സരിതാ നായര്‍ രാഷ്ട്രീയത്തിലേക്ക്

തിരുവനന്തപുരം: രാഷ്ട്രീയപ്രവേശനത്തിന് താല്‍പര്യം അറിയിച്ച് സരിത എസ് നായര്‍.

ആര്‍.കെനഗര്‍ എംഎല്‍എയായ ടി.ടി.വി ദിനകരന്റെ ‘അമ്മ മക്കള്‍ മുന്നേറ്റ കഴക’ത്തില്‍ ചേരാനാണ് സരിത താല്‍പര്യം അറിയിച്ചതെന്ന് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തീരുമാനം പാര്‍ട്ടി നേതാവായ കെ.ടി പച്ചമാലിനെ സരിത നേരിട്ട് അറിയിക്കുകയായിരുന്നു. ഇരുവരും നാഗര്‍കോവില്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

സരിതയുടെ തീരുമാനം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുമെന്നും അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നും പച്ചമാല്‍ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here