സ്വീഡനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ജര്‍മ്മനി

സ്വീഡനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ജര്‍മ്മനി. അവസാന നിമിഷം വരെ സമനിലയിലായിരുന്ന ജര്‍മ്മനിക്ക് ടോണി ക്രൂസാണ് വിജയഗോള്‍ സമ്മാനിച്ചത്.

ടോയോവെനന്‍ ആണ് സ്വീഡന്റെ ആദ്യ ഗോള്‍ നേടിയത്. 32-ാം മിനിറ്റിലാണ് ടോയോവെനന്‍ ജര്‍മ്മനിയെ ഞെട്ടിച്ച് ഗോള്‍ സ്വന്തമാക്കിയത്.

തുടര്‍ന്ന് രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റിന് ശേഷം ജര്‍മ്മനി ഗോള്‍ മടക്കി നല്‍കി. മാരിയോ ഗോമസ് നല്‍കിയ പാസില്‍ മാര്‍ക്കോ റ്യൂസാണ് ഗോള്‍ നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here