ഇന്ന് റെയില്‍വേയുടെ മെഗാ ബ്ലോക്ക്; ഏഴുജോഡി പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം : ട്രാക്കുകളിലെ അറ്റകുറ്റപ്പണികള്‍ക്കായി തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ ഇന്ന് മെഗാ ബ്ലോക്ക് ഏര്‍പ്പെടുത്തുമെന്ന് സിരീഷ് കുമാര്‍ സിന്‍ഹ അറിയിച്ചു.

90 മിനുട്ട് നീളുന്ന ബ്ലോക്കുകളായിട്ടാണ് അറ്റകുറ്റപ്പണികള്‍ നടക്കുക വരുന്ന അഞ്ച് ഞായറാഴ്ചകളിലും മെഗാ ബ്ലോക്ക് തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്നത്തെ ഏഴ് ജോഡി പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി ആറു ട്രെയിനുകള്‍ വൈകിയോടുമെന്നും അദ്ദേഹം അറിയിച്ചു.

ട്രെയിനുകളുടെ ബാഹുല്യം കാരണം അറ്റകുറ്റപ്പണികള്‍ക്കാവശ്യമായ സമയം ട്രാക്കുകളില്‍ ലഭിക്കുന്നില്ലെന്നും എന്നാല്‍ യാത്രക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഒരുക്കമല്ലാത്തതിനാലാണ് മെഗാബ്ലോക്ക് ഏര്‍പ്പെടുത്തി അറ്റകുറ്റപ്പണികള്‍ നടത്തുന്നത്.

യാത്രക്കാര്‍ റെയില്‍വേയുമായി സയകരിക്കണമെന്നും സിരീഷ് കുമാര്‍ സിന്‍ഹ അറിയിച്ചു. ആഗസ്ത് 15 ന് നിലവില്‍ വരുന്ന റെയില്‍വേ സമയക്രമത്തില്‍ അറ്റകുറ്റപ്പണികള്‍ക്കാവശ്യമായ സമയം ലഭിക്കും വിധം ട്രെയിനുകളുടെ സമയം ക്രമപ്പെടുത്തും.

പ്രതിമാസം 22 കിലോ മീറ്റര്‍ ട്രാക്ക് നവീകരണത്തിനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.

ഒരുമീറ്ററിന് 52 കിലോ ഭാരം വരുന്ന പഴയ റെയിലുകളാണ് നിലവില്‍ ഡിവിഷനിലുള്ളത് അറ്റകുറ്റപ്പണികള്‍ക്ക് പുതിയതായി ഉപയോഗിക്കുന്നത് മീറ്ററന് 60 കിലോ ഭാരമുള്ള റെയിലുകളാണ് ഇത് ട്രാക്കിലെ വിള്ളലും തേയ്മാനവും കുറക്കുമെന്നും സിരീഷ് കുമാര്‍ സിന്‍ഹ കൂട്ടിചേര്‍ത്തു.

റദ്ദാക്കിയ ട്രെയിനുകള്‍

1 എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ (6.00)
2 ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (13.05)
3 ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ (9.05)
4 തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ (10.55)
5 ആലപ്പുഴ-കായംകുളം പാസഞ്ചര്‍ (7.05)
6 കായംകുളം എറണാകുളം പാസഞ്ചര്‍ (8.35)
7 എറണാകുളം-കായംകുളം പാസഞ്ചര്‍ (ആലപ്പുഴ വഴി-10.05)
8 കായംകുളം-എറണാകുളം പാസഞ്ചര്‍ (ആലപ്പുഴ വഴി-13.10)
9 എറണാകുളം-കായംകുളം പാസഞ്ചര്‍ (കോട്ടയം വഴി-12.00)
10 കായംകുളം എറണാകുളം പാസഞ്ചര്‍ (കോട്ടയം വഴി-17.10)
11 കൊല്ലം-എറണാകുളം മെമു (കോട്ടയം വഴി-11.10)
12 എറണാകുളം-കൊല്ലം മെമു (ആലപ്പുഴ വഴി-19.40)
13 പാലക്കാട്-എറണാകുളം മെമു (8.25)
14 എറണാകുളം-പാലക്കാട് മെമു (15.10)

വൈകിയോടുന്നവ

1 ഗരുവായൂര്‍-ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസ് രാത്രി 9.25 പകരം 11.25ന് ഗുരുവായൂരില്‍ നിന്നും പുറപ്പെടും.
2 നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്‌സ്പ്രസ് ഒരുമണിക്കൂര്‍ നാല്‍പ്പത് മിനുട്ട് വൈകി പുലര്‍ച്ചെ 3.40ന് നാഗര്‍കോവിലില്‍ നിന്നും പുറപ്പെടും.
3 മംഗളൂരു-തിരുവനന്തരുരം എക്‌സ്പ്രസ്, മധുര-തിരുവനന്തപുരം അമൃത എക്‌സ്പ്രസ്, ഓഖ- എറണാകുളം എക്‌സ്പ്രസ്, നിസാമുദ്ദീന്‍-തിരുവനന്തപുരം വീക്ക്‌ലി എന്നിവ 90 മിനുട്ട് അങ്കമാലിക്കും ആലുവയ്ക്കുമിടയില്‍ പിടിച്ചിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News