പോയകാലത്തിന്റെ പോരാട്ട വീര്യങ്ങള്‍ ഒത്തുചേര്‍ന്നു; എസ്എഫ്.ഐ സംസ്ഥാന സമ്മേളന നഗരിയില്‍ ആവേശമായി പൂര്‍വകാല നേതൃസംഗമം

കൊല്ലം : എസ‌്എഫ‌്ഐ 33ാം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൂർവകാല നേതൃസംഗമം    കൊഴിഞ്ഞുപോയ നാളുകളിലെ പോരാട്ടസ‌്മരണകളുടെ അനുഭവങൾ പുത്തൻ സന്ദേശവാഹകർക്ക‌ു പകർന്നു നൽകു.

1980നു ശേഷം സംസ്ഥാന പ്രസിഡന്റ‌്, സെക്രട്ടറി   പദവികൾ അലങ്കരിച്ച നേതാക്കളാണ‌് പോരാട്ടങളുടെ സ്മരണകൾ ഉയർത്തി ഒത്തൊരുമിച്ചത‌്.

വേദിയിൽ സജ്ജമാക്കിയ മൂന്ന‌ു ചിരാതുകളിൽ മുൻകാല നേതാക്കളും പുതുതലമുറ നേതാക്കളും ഉൾപ്പെടെ ദീപംതെളിച്ചതോടെ ചടങ്ങിന‌ു തുടക്കമായി.

തുടർന്ന‌് തിളച്ചുമറിയുന്ന കലാലയ രാഷ്ട്രീയ അനുഭവങ്ങൾ ഇവർ ഓരോരുത്തരും  പങ്കുവച്ചപ്പോൾ ആവേശഭരിതരായ പുതുമുകുളങ്ങൾ നിറകൈയടിയോടെ എതിരേറ്റു.

പോരാട്ടഭൂമിയിൽ തോളോടുതോൾ ചേർന്ന‌് വിപ്ലവ വിദ്യാർഥി പ്രസ്ഥാനത്തെ വാനോളം ഉയർത്തിയവർ,  തീക്ഷ‌്ണമാർന്ന സമര യൗവനത്തിൽ  പ്രസ്ഥാനത്തിനായി ചുടുനിണമൊഴുക്കിയ ധീരന്മാർ,

മാറ്റത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ശുഭ്രപതാക വാനിൽ ഉയർത്തിപ്പിടിച്ചവർ കലാലയ രാഷ്ട്രീയത്തിന‌് ചൂടും ചൂരും ദിശാബോധവും  പകർന്നവരുടെ അത്യപൂർവ സംഗമം‐ അജയപ്രസാദ‌് നഗറിനു സമ്മാനിച്ചത‌് അനിർവചനീയവും അവിസ‌്മരണീയവുമായ  അനുഭവം.

ജെയിംസ‌് മാത്യു എംഎൽഎ,എ പ്രദീപ‌്കുമാർ എംഎൽഎ, കെ എൻ ബാലഗോപാൽ, ടി വി രാജേഷ‌് എംഎൽഎ,എം സ്വരാജ‌് എംഎൽഎ, യുവജനക്ഷേമബോർഡ‌് ചെയർമാൻ പി ബിജു,  കണ്ണൂർ ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് കെ  വി സുമേഷ‌്, ടി പി ബിനീഷ‌്, ഷിജുഖാൻ എന്നിവരാണ‌് സംഗമത്തിൽ അണിചേർന്നത‌്.

ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ‌് ജെയ‌്‌‌ക‌് സി തോമസ‌് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം വിജിൻ അഭിവാദ്യം അർപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News