പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത സര്‍ട്ടിഫിക്കറ്റില്‍ പ്രിന്‍സിപ്പാളിന്‍റെ ഒപ്പില്ല; ടിസി ലഭിക്കണമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ അധിക പൈസ നല്‍കണം; സംഭവം ആര്‍പ്പൂക്കര സ്‌കൂളിലെ ഗുരുതര വീ‍ഴ്ചകള്‍ പുറത്ത് #PeopleExclusive

ആര്‍പ്പൂക്കര സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തതില്‍ ഗുരുതര വീഴ്ച്ച. പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് പ്രിന്‍സിപ്പല്‍ ഒപ്പിടാത്ത സര്‍ട്ടിഫിക്കറ്റ്.

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷനായി അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികളുടെ ഭാവി പ്രതിസന്ധിയില്‍. കൂടാതെ ടിസി ലഭിക്കാന്‍ നൂറുരൂപ പ്രിന്‍സിപ്പല്‍ നിര്‍ബന്ധപൂര്‍വ്വം വാങ്ങുന്നതായും വിദ്യാര്‍ത്ഥികളുടെ പരാതി.

ആര്‍പ്പൂക്കര സ്‌കൂളിലെ പ്ലസ്ടു സര്‍ട്ടിഫിക്കറ്റ് വിതരണത്തില്‍ ഗുരുതര വീഴ്ച്ച. പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് പ്രിന്‍സിപ്പല്‍ ഒപ്പിടാത്ത സര്‍ട്ടിഫിക്കറ്റ്. മറ്റ് സ്ഥാപനങ്ങളില്‍ അഡ്മിഷനായി അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികളുടെ ഭാവി പ്രതിസന്ധിയില്‍.

ടിസി ലഭിക്കാന്‍ 100 രൂപ രസീതില്ലാ ഫീസായി നല്‍കണമെന്നും വിദ്യാര്‍ത്ഥികളുടെ പരാതി. ഇതേ പ്രിന്‍സിപ്പല്‍ കഴിഞ്ഞ അധ്യായന വര്‍ഷം സര്‍ട്ടിഫിക്കറ്റില്‍ സീല്‍ മാറി പതിപ്പിച്ചിരുന്നു.പിന്നീട് സര്‍ക്കാര്‍ അവരില്‍ നിന്ന് 20,000 രൂപ ഫൈന്‍ ഈടാക്കുകയും ചെയ്തിരുന്നു.

ആര്‍പ്പൂക്കര ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ പ്രിന്‍സി ഗ്രിഗോറിയസ് ഒപ്പിടാതെയാണ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. എന്നാല്‍ അവരുടെ ഔദ്യോഗിക സീല്‍ സര്‍ട്ടിഫിക്കറ്റില്‍ പതിച്ചിട്ടുണ്ട്.

ജൂണ്‍ 13ന് വിതരണത്തിനായി എത്തിയ സര്‍ട്ടിഫിക്കറ്റ് മൂന്ന് ദിവസം കഴിഞ്ഞാണ് ഇവിടെ വിതരണം ചെയ്ത് തുടങ്ങിയത്. വിദ്യാര്‍ത്ഥികള്‍ വിവിധ കോളജുകളില്‍ അഡ്മിഷനെത്തിയപ്പോഴാണ് സര്‍ട്ടിഫിക്കറ്റില്‍ പ്രിന്‍സിപ്പലിന്റെ ഒപ്പിലെന്ന വിവരം അറിയുന്നത്.

ഫിസ്‌ക്‌സ് അധ്യാപികയായ പ്രിന്‍സിപ്പലിന്റെ പഠനശൈലിക്കെതിരെ ബിടു ക്ലാസ് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചതാണ് അധ്യാപികയെ പ്രകോപിപ്പിച്ചത്.

എടു,സിടു എന്നീ രണ്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് പ്രിന്‍സിപ്പല്‍ ഒപ്പിട്ട് നല്‍കിയപ്പോള്‍ ബിടുക്ലാസിലെ വിദ്യാര്‍ത്ഥികളെ അവര്‍ അവഗണിക്കുകയായിരുന്നു. സ്‌കൂളില്‍ നിന്ന് ടി സിയും കോണ്‍ടാക്ട് സര്‍ട്ടിഫിക്കറ്റും ലഭിക്കണമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ 100 രൂപ നിര്‍ബന്ധമായും നല്‍കണമെന്നാണ് പ്രിന്‍സിപ്പലിന്റെ അനൗദ്യോഗിക ഉത്തരവ്.

ഗുരുതരവീഴ്ച്ച ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ആവശ്യക്കാര്‍ വരുമ്പോള്‍ ഒപ്പിട്ട് നല്‍കാമെന്ന നിലപാടിലാണ് പ്രിന്‍സിപ്പല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News