ഭിന്നലിംഗക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി പ്രവാസികള്‍; കടല്‍ കടന്നിതാ ഒരു ‘ശിഖണ്ഡിനി’

ഭിന്നലിംഗക്കാര്‍ക്കുളള പ്രശ്നങ്ങള്‍ ഐക്യദാര്‍ഢ്യവുമായി കടല്‍ കടന്ന് ഒരു നാടകം . ഭിന്നലിംഗക്കാര്‍ നേരിടുന്ന പ്രശനങ്ങള്‍ മുഖ്യപ്രമേയമായ ശിഖണ്ഡിനി എന്ന നാടകത്തിന്‍റെ അരങ്ങിലും, അണിയറയിലും പ്രവര്‍ത്തിക്കുന്നത് മു‍ഴുവനായും പ്രവാസികളാണ് . ഇന്നെലെ സൂര്യനാടക കളരിയില്‍ നിറഞ്ഞ സദസിലാണ് നാടകം അവതിരിപ്പിക്കപ്പെട്ടത്.

ഭിന്നലിംഗക്കാരുടെ പ്രശ്നങ്ങള്‍ മുഖ്യപ്രമേയമായി ശിഖണ്ഡിനിക്ക് തലസ്ഥാനത്തെ നാടകാസ്വാദര്‍ മികച്ച വരേവല്‍പ്പാണ് നല്‍കിയത് . ദമാമില്‍ ജോലി ചെയ്യുന്ന മലയാളിയായ ബിജു നീലേശ്വരം രചന നിര്‍വഹിച്ച ശിഖണ്ഡിനി സംവിധാനം ചെയ്തിരിക്കുന്നത് മാന്നാര്‍ അയൂബാണ് .

അഭിനേതാക്കളും , അണിയറപ്രവര്‍ത്തകരും പൂര്‍ണമായും പ്രവാസികളാണെന്നാണ് ശിഖണ്ഡിനി എന്ന നാടകത്തെ വ്യത്യസ്ഥമാക്കുന്നത് . ഭിന്നശേഖികാരോടുളള ഐക്യദാര്‍ണ്ഡമാണ് തങ്ങളെ ഇത്തരം ഒരു പ്രമേയം തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് സംവിധായകന്‍ മാന്നാര്‍ അയൂബ് പീപ്പിളിനോട് പറഞ്ഞു

ശിഖണ്ഡിനി അവതരിപ്പിക്കുന്നതിന് വേണ്ടി മാത്രമായി കേരളത്തിലെത്തിയതാണ് നാടകപ്രവര്‍ത്തകര്‍ അസോസിയേഷന്‍ ഒാഫ് മസ്ക്കറ്റ് മ്യൂസിക്ക് ആന്‍റ് ആര്‍ട്ട്സ് എന്ന സംഘടനയിലെ പ്രവര്‍ത്തകരാണ് നാടകം അണിയിച്ചെരുക്കിയത്.

സൗദി അറേബ്യയില്‍ നാടകം ആദ്യമായി അവതരിപ്പിച്ചപ്പോള്‍ അത് പോലീസ് കേസ് വരെയായിയാതായി അണിയറ പ്രവര്‍ത്തകര്‍ വെളിപെടുത്തി. ദമാമിലും, മസ്ക്കറിറിലുമായി മൂന്നോളം വേദികള്‍ പിന്നിട്ട ശെഷമാണ് സൂര്യനാടക വേദിയില്‍ നാടകം അവതരിക്കപ്പെട്ടത് .

ഭിന്നാലിംഗക്കാരായ നിരവധി പേരൊടെപ്പം അനവധി കാലാസ്വാദകരാണ് ശിഖണ്ഡിനി കാണാനെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News