എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് സമാപനം; സച്ചിന്‍ ദേവ് സെക്രട്ടറി, വിനീഷ് വിഎ പ്രസിഡണ്ട്

പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും ഇന്നലെകളെ ഇഴകീറി പരിശോധിച്ച് പുതിയ പോരാട്ടങ്ങള്‍ക്ക് വഴിമരുന്നിട്ട് എസ്എഫ്ഐ 33ാം സംസ്ഥാന സമ്മേളനം കൊല്ലത്ത് സമാപിച്ചു.

സംസ്ഥാനത്തുനിന്ന് ആകെ 575 പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം സച്ചിന്‍ ദേവിനെ (കോ‍ഴിക്കോട്) സെക്രട്ടറിയായും വിഎ വിനീഷിനെ (തിരുവനന്തപുരം) പ്രസിഡണ്ടായും 83 അംഗ സംസ്ഥാന കമ്മിറ്റിയേയും 2 ഒ‍ഴിവ് ഉള്‍പ്പെടെ 19 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനെയും തിരഞ്ഞെടുത്തു.

എ പി അൻവീർ (കണ്ണൂർ), ശരത്പ്രസാദ് (തൃശൂർ), കെ എം അരുൺ (കോട്ടയം), എസ് അഷിത (ആലപ്പുഴ) എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും ആദർശ് എം സജി (കൊല്ലം), ശരത് (ഇടുക്കി), ശിൽപ്പ സുരേന്ദ്രൻ (എറണാകുളം), കെ രഹ്‌ന സബീന (മലപ്പുറം) എന്നിവരെ വൈസ‌്  പ്രസിഡന്റുമാരായും സമ്മേളനം തെരഞ്ഞെടുത്തു.

അമ്പിളി (കാസർകോട്), എ പി അൻവീർ, ദിഷ്ണപ്രസാദ് (കണ്ണൂർ), സച്ചിൻദേവ് (കോഴിക്കോട്), ടി പി രഹ്‌ന സബീന, സക്കീർ (മലപ്പുറം), ജോബിസൺ (വയനാട്), ഐശ്വര്യ (പാലക്കാട്), വി പി ശരത്പ്രസാദ്, സംഗീത്(തൃശൂർ), ശിൽപ്പ സുരേന്ദ്രൻ (എറണാകുളം), എം എസ് ശരത് (ഇടുക്കി), കെ എം അരുൺ (കോട്ടയം), വിഷ്ണുഗോപാൽ (പത്തനംതിട്ട), എസ് അഷിത (ആലപ്പുഴ), ആദർശ് എം സജി (കൊല്ലം), വിനീഷ് (തിരുവനന്തപുരം) എന്നിവരടങ്ങിയതാണ് സെക്രട്ടറിയേറ്റ്.

സംസ്ഥാന കമ്മിറ്റി അംഗങ്ങൾ:

ശ്രീജിത് രവീന്ദ്രൻ, എം വി രതീഷ്, വി പി അമ്പിളി, സിദ്ധാർഥ് രവീന്ദ്രൻ (കാസർകോട്). എ പി അൻവീർ, ഷിബിൻ കാനായി, ദീഷ്ണപ്രസാദ്, ടി വി എം ഷീമ, സി പി ഷിജു, മുഹമ്മദ് ഫാസിൽ, ദൃശ്യ, ശ്രീജിത് (കണ്ണൂർ). സച്ചിൻദേവ്, ടി അതുൽ, സിനാൻ ഉമ്മർ, സിദ്ധാർഥ്, ദിനുഷി ദാസ്, പി സുജ (കോഴിക്കോട്). കെ എ സക്കീർ, ഇ അഫ്സൽ, ടി പി രഹ്ന സബീന, തേജസ് കെ ജയൻ, ഐ പി മെഹ്റൂഫ്, യദുഗോപക് (മലപ്പുറം). ജോബിസൺ, ഷാഫി, വൈഷ്ണവി (വയനാട്). കിഷോർ, ദിനനാഥ്, ഐശ്വര്യ, നീരജ്, കെ എ പ്രയാഗ് (പാലക്കാട്). സി എസ് സംഗീത്, ജാസിർ ഇക്ബാൽ, വി പി ശരത്പ്രസാദ്, നിധിൻ പുല്ലൻ, സോന കെ കരിം, രജില ജയൻ (തൃശൂർ). സച്ചിൻ കുര്യാക്കോസ്, അമൽ ജോസ്, ശിൽപ്പ സുരേന്ദ്രൻ, സജിത, വിഷ്ണുഗോപാൽ, ടി വി വൈശാഖ് (എറണാകുളം). എം എസ് ശരത്, തേജസ് കെ ജോസ്, കൃഷ്ണേന്ദു (ഇടുക്കി). കെ എം അരുൺ, എം എസ് ദീപക്, വി എസ് ശ്രീജിത്, എൻ ആർ വിഷ്ണു, കെ പി ആതിര (കോട്ടയം). വിഷ്ണുഗോപാൽ, റോബിൻ കെ തോമസ്, വൈഷ്ണവി, അഖിൽ (പത്തനംതിട്ട). ജിഷ്ണു ശോഭ, വിജേഷ്, എസ് അഷിത, ശ്യാമിലി, യാസീൻ (ആലപ്പുഴ). ആദർശ് എം സജി, മുഹമ്മദ് നസ്മൽ, ലോയ്ഡ്, ജയേഷ്, അഞ്ജു, പവിത്ര (കൊല്ലം). വിനീഷ്, പ്രവീൺ, റിയാസ്, റിയാസ് വഹാബ്, പാർവതി (തിരുവനന്തപുരം). ആര്യപ്രസാദ് (സ്‌കൂൾ), ഗോപു (മെഡിക്കോസ്), അഖിൽ ഷാജി (ടെക്നോസ്), അഖിൽദത്ത് (ഓഫീസ്), ശരത് (ആയുർവേദം), ബിപിൻ രാജ് (ബാലസംഘം), അപർണ (ട്രൈബൽ), അക്ഷര (സെൻട്രൽ യൂണിവേഴ്സിറ്റി).

കെ വി സുധീഷ് രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ നിന്നും എസ് എഫ് ഐ കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് അഫ്സൽ ക്യാപ്റ്റനായി ആരംഭിച്ച പതാക ജാഥയും,

എസ് എഫ് ഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം ഖദീജത് സുഹൈല ക്യാപ്റ്റനായി ഓചിറ ക്ലാപ്പന അജയപ്രസാദ്‌ രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ച കൊടിമരജാഥയും,

സഖാക്കള്‍ ചവറ ശ്രീകുമാറിന്റെയും സജിന്‍ ഷാഹുലിന്റെയും രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ നിന്നും കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ഖദീജത്ത് സുഹൈലയും കേന്ദ്രകമ്മിറ്റി അംഗം എസ് ആര്‍ ആര്യയും നയിച്ച ദീപശിഖാ ജാഥകളും

പൊതു സമ്മേളന നഗരിയായ ശ്രീകുമാര്‍ നഗറില്‍ സമ്മേളിച്ചതോടെ പോരാളികളുടെ വീരസ്മരണയിരമ്പുന്ന നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ എന്‍ ബാലഗോപാല്‍ പതാകയുയര്‍ത്തിയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്.

അധികാരത്തിന്റെ അവസാന നാളുകളില്‍ അതിരില്ലാത്ത വിദ്യാര്‍ഥി വിരുദ്ധതയാണ് കേരളത്തിലെ യുഡിഎഫ് നേതൃത്വം കൈക്കൊണ്ടത്.

ചെറുത്തുനില്‍പ്പിനെ ചോരയില്‍ മുക്കികൊല്ലാനുള്ള അധികാരി വര്‍ഗത്തിന്റെ ശ്രമങ്ങളെ ചങ്കൂറ്റം കൊണ്ടും സംഘടനാ ശക്തികൊണ്ടും പൊരുതി തോല്‍പ്പിച്ചവര്‍,

സാമൂഹ്യ സമത്വം വാക്കുകളിലൊതുക്കാതെ രാഷ്ട്രീയ സാമൂഹ്യ പരിതസ്ഥിതിയില്‍ നടപ്പിലാക്കിയ ഇഛാശക്തിയുള്ള വിദ്യാര്‍ഥി നേതൃത്വത്തിന്റെ നിലപാടുകളൊക്കെയും ചരിത്രത്തിലടയാളപ്പെടുത്തപ്പെട്ട ഇന്നലെകളില്‍ നിന്നും ഊര്‍ജമുള്‍ക്കൊണ്ട്,

ആത്മാര്‍ഥതയുള്ള വിമര്‍ശനങ്ങളില്‍ നിന്നും അടയാളപ്പെടുത്തിയ തിരുത്തുകളുമായാണ് ഈ വിദ്യാര്‍ഥി സഞ്ചയം 33ാം സമ്മേളന നഗരിയായ കൊല്ലത്തുനിന്നും വിടപറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News