അമ്മയുടെ പ്രസിഡണ്ടായി മോഹന്‍ലാല്‍ ചുമതലയേറ്റു

കൊച്ചി : അമ്മ പ്രസിഡന്‍റായി മോഹന്‍ലാല്‍ ചുമതലയേറ്റു.ഇടവേള ബാബുവാണ് പുതിയ ജനറല്‍ സെക്രട്ടറി.കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് ഭാരവാഹികള്‍ ഔദ്യോഗികമായി ചുമതലയേറ്റത്.അതേ സമയം WCC ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തില്ല.

ഒന്നരപ്പതിറ്റാണ്ടിലേറെയായി പ്രസിഡന്‍റ് സ്ഥാനം വഹിച്ചിരുന്ന ഇന്നസെന്‍റ് സ്വമേധയാ സ്ഥാനം ഒ‍ഴിഞ്ഞതിനെതുടര്‍ന്നാണ് മോഹന്‍ലാലിനെ പ്രസിഡന്‍റായി തെരഞ്ഞെടുത്തത്.പൊതു സ്വീകാര്യന്‍ എന്ന നിലയിലാണ് വൈസ് പ്രസിഡന്‍റായിരുന്ന മോഹന്‍ലാലിനെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിച്ചത്.

മറ്റാരും നോമിനേഷന്‍ സമര്‍പ്പിക്കാതിരുന്നതിനാല്‍ അദ്ദേഹത്തെ എതിരില്ലാതെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. ജനറല്‍ സെക്രട്ടറിയായിരുന്ന മമ്മൂട്ടി സ്ഥാനമൊ‍ഴിഞ്ഞതിനെ തുടര്‍ന്നാണ് ഇടവേള ബാബുവിനെ തല്‍സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുത്തത്.

18 വര്‍ഷക്കാലം സംഘടനയുടെ സെക്രട്ടറിയായിരുന്നു ഇടവേള ബാബു.കെ ബി ഗണേഷ്കുമാറും മുകേഷുമാണ് പുതിയ വൈസ് പ്രസിഡന്‍റുമാര്‍.ജോയിന്‍റ് സെക്രട്ടറിയായി സിദ്ദീഖിനെയും ട്രഷററായി ജഗദീഷിനെയും തെരഞ്ഞെടുത്തിരുന്നു.17 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തിട്ടുണ്ട്.

കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ ഭാരവാഹികള്‍ ഔദ്യോഗികമായി ചുമതലയേറ്റു.3 വര്‍ഷക്കാലത്തേക്കാണ് പുതിയ ഭരണസമിതി ചുമതലയേറ്റത്.വനിതാ പ്രാതിനിധ്യം കൂടുതലുള്ള ഭരണസമിതിയാണ് ഇത്തവണത്തേത് എന്ന പ്രത്യേകതയുമുണ്ട്.

അതേ സമയം സിനിമയിലെ വനിതാ കൂട്ടായ്മയായ WCC യുടെ ഭാരവാഹികള്‍ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തില്ല.മഞ്ജു വാര്യര്‍,പാര്‍വ്വതി,റിമ കല്ലിങ്കല്‍ അടക്കമുള്ളവരാണ് പങ്കെടുക്കാതിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News