അന്ന് ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചു; താങ്ങായി നിന്നത് സുഹൃത്തുക്കള്‍; ജെബി ജംഗ്ഷനില്‍ കണ്ണീരോടെ ഉണ്ണി മുകുന്ദന്‍; ആശ്വാസവാക്കുകളുമായി ജോണ്‍ ബ്രിട്ടാസ്

അധികമാരുടെയും പിന്തുണയില്ലാതെ മലയാള സിനിമയില്‍ എത്തിയാളാണ് ഉണ്ണി മുകുന്ദന്‍. പതിനേഴാം വയസില്‍ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ചയാള്‍.

സിനിമാമോഹം കടുത്തപ്പോള്‍ സിനിമ പഠിക്കാം എന്ന തീരുമാനത്തോടെ പഠനവും ജോലിയും നാടുമൊക്കെ ഉപേക്ഷിച്ച്, കൊച്ചിയിലാണ് ഉണ്ണി എത്തിയത്.

ഈ കാലത്തെക്കുറിച്ച് ഉണ്ണി മുകുന്ദന്റെ അടുത്ത സുഹൃത്ത് ജയ്‌സില്‍ ഓര്‍മിപ്പിച്ചതോടെ മലയാളികളുടെ മസില്‍ അളിയന് സങ്കടം അടക്കി നിര്‍ത്താനായില്ല. ജെബി ജംഗ്ഷന്റെ വേദിയില്‍ ഏവരെയും സങ്കടത്തിലാക്കി ഉണ്ണി മുകുന്ദന്‍ വിതുമ്പി.

തുടര്‍ന്ന് ഉണ്ണി പറഞ്ഞത് ഇങ്ങനെ:

”എട്ടു മാസത്തോളം ജോലിയൊന്നുമില്ലാതെ സുഹൃത്തുക്കളുടെ ചിലവിലാണ് ഞാന്‍ കഴിഞ്ഞത്. ഭക്ഷണം, വസ്ത്രങ്ങള്‍, താമസം തുടങ്ങി എല്ലാ ചിലവുകളും അവര്‍ വഹിച്ചിരുന്നു.

”പഠനവും ജോലിയും ഉപേക്ഷിച്ചതില്‍ അമ്മയ്ക്ക് വളരെ വിഷമമുണ്ടായിരുന്നു. കരിയര്‍ എങ്ങനെ മുന്നോട്ടുകൊണ്ടു പോകുമെന്ന് പോലും അറിയാത്ത അവസ്ഥയിലായിരുന്നു അന്ന് ഞാന്‍.”

”ജീവിതത്തിലെ ഏറ്റവും വലിയ ആ പ്രതിസന്ധിഘട്ടത്തില്‍, താമസിക്കുന്ന ഫ്‌ളാറ്റിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയാല്ലോ എന്നുവരെ ചിന്തിച്ചിരുന്നു. ആ സമയത്ത് മനസ് അത്രയ്ക്ക് അസ്വസ്ഥമായിരുന്നു.”-ഉണ്ണി ജെബി ജംഗ്ഷനില്‍ ഓര്‍ത്തെടുത്തു.

സിനിമാ മോഹവുമായി ഉണ്ണി മുകുന്ദന്‍ സംവിധായകന്‍ ലോഹിതദാസിന്റെ അടുത്തെത്തിയതിനെക്കുറിച്ച് ലോഹിയുടെ ഭാര്യ സിന്ധു ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ:

”നല്ലൊരു കുട്ടിയാണ് ഉണ്ണി എന്നാണ് ലോഹിതദാസ് അന്ന് എന്നോട് പറഞ്ഞത്. അദ്ദേഹത്തിന്റെ മരണത്തിന് ശേഷമാണ് ഉണ്ണിയെ നേരിട്ട് കണ്ടത്. കാണുമ്പോള്‍ തോന്നും, ഊണ് കഴിക്കാന്‍ വിളിച്ച് ഇരുത്തിയിട്ട് ഊണ് ഇല്ല എന്ന് പറഞ്ഞ അവസ്ഥ.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News