മധ്യപ്രദേശിലെ ബുന്ദേൽഘണ്ഡിൽ മ‍ഴ പെയ്യിക്കാൻ തവളക്കല്യാണം നടത്തി. തവളക്കല്യാണത്തിന് നേത്യത്വം നൽകിയതാകട്ടെ മന്ത്രിയും. സംസ്ഥാന വനിതാ ശിശു ക്ഷേമ മന്ത്രി ലളിതാ യാദവിന്‍റെ നേതൃത്വത്തിലാണ് തവളക്കല്യാണം നടന്നത്.

മന്ത്രിയടക്കം നൂറുകണക്കിന് പേരാണ് വെള്ളിയാ‍ഴ്ച നടന്ന തവള കല്യാണത്തിൽ
പങ്കെടുത്തത്. മ‍ഴയുടെ ദേവനായ ഇന്ദ്രനെ പ്രസാദിപ്പിച്ചാൽ മാത്രമേ വരൾച്ചക്ക് അരുതി വരുകയുള്ളൂവെന്നാണ് മന്ത്രിയുടെ ന്യായം.

രണ്ട് തവളകളെ കാലുകൾ കൂട്ടിക്കെട്ടിയ ശേഷം മാല ചാർത്തിക്കൊടുക്കുന്നതാണ് തവളക്കലായാണത്തിന്‍റെ ചടങ്ങ്. കാലങ്ങളായി പ്രദേശവാസികൾ നടത്തി വരുന്ന അന്ധവിശ്വാസത്തിന് മന്ത്രി തന്നെ കുട പിടിച്ചു കൊടുത്തതിൽ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുകയാണ്.