എ ആർ സിന്ധു സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം

സിപിഐഎമ്മിന്റെ 95 അംഗ കേന്ദ്ര കമ്മിറ്റിയിലേക്ക് മലയാളിയായ എ.ആര്‍ സിന്ധുവിനെ കൂടി ഉള്‍പ്പെടുത്തി. ഇരുപതിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമുള്ള ആദ്യ സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. മൂന്നു ദിവസമായി ദില്ലിയില്‍ നീണ്ടു നിന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം അവസാനിച്ചു.

ഇരുപതിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ച 95 അംഗ കേന്ദ്രകമ്മിറ്റിയിലെക്ക് വന്ന ഏക ഒഴിവിലാണ് സിന്ധുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.നിലവില്‍ സിന്ധു സി ഐ ടി യു അഖിലേന്ത്യാ സെക്രട്ടറിയാണ്. സി ഐ ടി യുവിന് കീഴിലുള്ള ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്സിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും.

അംഗന്‍വാടി വര്‍ക്കര്‍മാരുടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് സിന്ധു നേതൃത്വം നല്‍കിയിട്ടുണ്ട്. കിസാന്‍ സഭ അഖിലേന്ത്യ ട്രെഷററും മുന്‍ സുല്‍ത്താന്‍ ബത്തേരി എം.എല്‍.എയുമായ പി.കൃഷ്ണപ്രസാദാണ് സിന്ധുവിന്റെ ഭര്‍ത്താവ്. സെപ്റ്റംബര്‍ അഞ്ചിന് പാര്‍ലമെന്റിലേക്ക് നടക്കുന്ന മസ്ദൂര്‍-കിസാന്‍ സംഘര്‍ഷ് റാലിയും ആഗസ്റ്റ് 9ന് നടക്കുന്ന റാലിയും വിജയിപ്പിക്കാന്‍ വേണ്ട നടപടികള്‍ കേന്ദ്ര കമ്മിറ്റി യോഗം ചര്‍ച്ച ചെയ്തു

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ സഹകരണ ബാങ്കില്‍ 745 കോടി രൂപയുടെ നിരോധിത കറന്‍സി നിക്ഷേപിക്കപ്പെട്ടതിലൂടെ കള്ളപ്പണം വെളുപ്പിക്കുകയാണ് ചെയ്യുന്നത്. നോട്ടു നിരോധനത്തിലൂടെ കള്ളപ്പണത്തിന്റെ ഒഴുക്ക് അവസാനിക്കുമെന്ന് പറഞ്ഞ ബിജെപി സര്‍ക്കാരാണ് കള്ളപ്പണത്തിന് കൂട്ടു നില്‍ക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി വ്യക്തമാക്കി. ബൈറ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News