തടി കുറയ്ക്കാന്‍ കഴിച്ചത് ചുരയ്ക്കാ ജ്യൂസ്; യുവതി മരിച്ചു

തടി കുറയ്ക്കാനായി ചുരയ്ക്കാ ജ്യൂസ് കഴിച്ച യുവതി മരിച്ചു. പൂനെയിലാണ് സംഭവം.

പ്രഭാത വ്യായാമത്തിന് ശേഷം ചുരയ്ക്കാ ജ്യൂസ് കഴിച്ച യുവതിയാണ് മരണത്തിന് കീഴടങ്ങിയത്. ചര്‍ദ്ദിയെ തുടര്‍ന്ന് ജൂണ്‍ 12ന് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നെങ്കിലും ജൂണ്‍ 16ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

തലച്ചോറില്‍ രക്തസ്രവമുണ്ടാവുകയും ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചെന്നുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

കേടായ ചുരയ്ക്ക കഴിച്ചാല്‍ ക്യൂക്കൂര്‍ ബിറ്റാസിന്‍ എന്ന മാരക വിഷം ശരീരത്തെ ബാധിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ചുരയ്ക്ക ജ്യൂസ് കഴിച്ച് മരണങ്ങളുണ്ടാകുന്ന പശ്ചാത്തലത്തില്‍ 2011ല്‍ ഇന്ത്യന്‍ മെഡിക്കല്‍ ജേര്‍ണര്‍ ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേടായ ചുരയ്ക്ക ആഹാരത്തിന്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രധാന നിര്‍ദ്ദേശം.

കേടായ ചുരയ്ക്കയിലാണ് ക്യൂക്കൂര്‍ ബിറ്റാസിന്റെസാന്നിധ്യം ഉണ്ടാവുക. പുളിപ്പോ സ്വാദു മാറ്റമോ ഉണ്ടെങ്കില്‍ ആഹാരത്തില്‍ നിന്ന് ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. ചുരയ്ക്ക ജ്യൂസ് കഴിച്ചുളള മരണം നേരത്തെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here