സ്വിസ് താരങ്ങള്‍ക്കെതിരെ അച്ചടക്ക നടപടിയുമായി ഫിഫ; രണ്ട് മത്സരങ്ങളില്‍ നിന്നും വിലക്കി

സ്വിറ്റ്‌സര്‍ലന്‍ഡ് താരങ്ങള്‍ക്കെതിരെ അച്ചടക്ക നടപടിയുമായി ഫിഫ. സ്വിറ്റ്‌സര്‍ലന്‍ഡ് താരങ്ങളായ ഷാക്കയെയും, ഷക്കീരയെയും രണ്ട് മത്സരങ്ങളില്‍ നിന്നും വിലക്കി.

ഗോളടിച്ച ശേഷം നെഞ്ചില്‍ കൈകള്‍ കുറുകെയും പെരുവിരലുകള്‍ കോര്‍ത്തും വെച്ച് കൊസോവയുടെ അടയാളമായ ഇരട്ടത്തലയുള്ള പരുന്തിനെ കാണിച്ചായിരുന്നു ഇരുവരുടെയും ആഹ്ലാദപ്രകടനം. വിജയാഘോഷം വിവാദമായതിനെ തുടര്‍ന്നാണ് ഫിഫയുടെ നടപടി.

ചില മുറിവുകള്‍ ഉണങ്ങാറില്ല, മറിച്ച് അതിങ്ങനെ നീറിക്കൊണ്ടിരിക്കും. ആ നീറ്റലുകളാണ് ഉള്ളിലെ പകയെ കെടാതെ നിര്‍ത്തുന്നത് സെര്‍ബിയക്കെതിരെ ഗോളുകള്‍ നേടിയ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഗ്രാന്‍ഡ് ഷാക്കയും, ഷെര്‍ദാന്‍ ഷാക്കരിക്കും ലോകത്തോട് പറഞ്ഞത് കെടാത്ത പകയുടെ കണക്കുകളാണ്. സെര്‍ബിയയുടെ പഴയ പ്രവിശ്യാണ് കസോവ. ഇന്നും കൊസോവയുടെ സ്വാതന്ത്ര്യം സെര്‍ബിയ അംഗീകരിച്ചിട്ടില്ല.

രക്ത രൂക്ഷിതമായ കൊസോവന്‍ യുദ്ധത്തിനോടുവിലാണ് കൊസോവ സെര്‍ബിയയില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. കൊസോവയുടെ മണ്ണിനെ ചോര കൊണ്ട് മുക്കിയ യുദ്ധത്തില്‍ ആയിരങ്ങളാണ് മരിച്ച് വീണത്.

ഇന്നും ആ സംഘര്‍ഷങ്ങള്‍ തുറന്നു കൊണ്ടയേരിക്കുന്നു. ഈ യുദ്ധത്തില്‍ സര്‍വവും നഷ്ടപ്പെട്ടവരാണ് ഷെര്‍ദാന്‍ ഷാക്കിരിയുടെയും സ്വിസ് ടീമിലെ മറ്റൊരംഗമായ വാലണ്‍ ബെഹ്രാമിയും.

ഉള്ളതെല്ലാം നഷ്ടപ്പെട്ടാണ് ഇവര്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ അഭയം തേടിയത്. ഇവരെപ്പോലെ ഏതാണ്ട് രണ്ട് ലക്ഷം സെര്‍ബിയക്കാരാണ് ഇങ്ങനെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ താമസിക്കുന്നത്. ചുട്ടുപൊള്ളുന്ന ആ ഓര്‍മ്മകള്‍ ഇരമ്പയെത്തിയപ്പോഴാണ് സെര്‍ബയക്കിരായ ഗോള്‍ വേട്ടയിലെ ആഹ്‌ളാദത്തിന് ഷാക്കിരിയും, ഷാക്കയും രാഷ്ട്രീയമായ മാനം നല്‍കിയത്.

ഗോളടിച്ച ശേഷം നെഞ്ചില്‍ കൈകള്‍ കുറുകെയും പെരുവിരലുകള്‍ കോര്‍ത്തും വെച്ച് കൊസവയുടെ അടയാളമായ ഇരട്ടത്തലയുള്ള പരുന്തിനെ കാണിച്ചാണ് അവര്‍ ആഹ്ലാദിച്ചത്. ഇരുവരുടേയും ആഹ്ലാദ പ്രകടനം വലിയ ചര്‍ച്ചകള്‍ സൃഷ്ടിച്ചിരിക്കുന്നു.

ഫുട്‌ബോളിനെ രാഷ്ട്രീയ വേദിയാക്കരുതെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ രാഷ്ട്രീയം പറയാന്‍ ലോകത്ത് ഫുട്‌ബോളിനോടും നല്ലത് മറ്റൊന്നില്ല താനും. അത് പോയ വര്‍ഷങ്ങളില്‍ നമ്മല്‍ ഒരുപാട് കണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News