മുഖ്യമന്ത്രിയെ കാണാന്‍ മോദി തയ്യാറാവാത്തത് ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളി; കേരളത്തോട്‌ കേന്ദ്രം കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് എ വിജയരാഘവൻ

കേരളത്തോട്‌ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് എൽ ഡി എഫ് കൺവിനർ എ വിജയരാഘവൻ.. പ്രധാനമന്ത്രിയും ബി.ജെ.പി സര്‍ക്കാരും സംസ്ഥാനത്തോട്‌ ചിറ്റമ്മ നയമാണ്‌ കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പടുത്തി.

സംസ്ഥാന ഭരണത്തലവനായ മുഖ്യമന്ത്രിയെ കാണാന്‍ പോലും അവസരം നല്‍കാത്തത്‌ ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്‌.

ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയതിനെത്തുടര്‍ന്ന്‌ സംസ്ഥാനം അഭിമുഖീകരിക്കുന്ന രൂക്ഷമായ പ്രതിസന്ധി ശ്രദ്ധയില്‍പ്പെടുത്താനും പരിഹാരം തേടാനുമാണ്‌ ഇത്തവണ പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി സമയം ചോദിച്ചത്‌.

കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനം ആവശ്യമായതിനാല്‍ ഭക്ഷ്യമന്ത്രിയെ കണ്ടതുകൊണ്ട്‌ കാര്യമില്ല. അതുകൊണ്ടാണ്‌ പ്രധാനമന്ത്രിയെ കാണാന്‍ അവസരം തേടിയതെങ്കിലും, അത്‌ നിഷേധിക്കുകയായിരുന്നു.

റെയില്‍വേ വികസന കാര്യത്തിലും കേരളത്തോട്‌ കടുത്ത വിവേചനമാണ്‌ കേന്ദ്രം കാണിക്കുന്നതെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here