ദിലീപിനെ ‘അമ്മ’ തിരിച്ചെടുത്തു

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ശേഷം പുറത്താക്കിയ നടന്‍ ദിലീപിനെ താരസംഘടന അമ്മ തിരിച്ചെടുത്തു.

കൊച്ചിയില്‍ ചേര്‍ന്ന പുതിയ താരസംഘടനയുടെ എക്‌സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം. ദിലീപിനെതിരായ നടപടി സാങ്കേതികമായി നിലനില്‍ക്കില്ലെന്നാണ് സംഘടനയുടെ വിശദീകരണം.

കൊച്ചിയില്‍ അമ്മയുടെ ജനറല്‍ ബോഡിയോഗത്തിലാണ് ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യം ചില അംഗങ്ങള്‍ ഉന്നയിച്ചത്. ദിലീപിനെതിരായ നടപടി സാങ്കേതികമായി നിലനില്‍ക്കില്ലെന്നായിരുന്നു ഇവര്‍ ഉയര്‍ത്തിക്കാട്ടിയത്.

നടപടിക്രമങ്ങള്‍ പാലിച്ചല്ല ദിലീപിനെ സംഘടന പുറത്താക്കിയതെന്നും അംഗങ്ങള്‍ ആരോപിച്ചു. നിരവധി പേര്‍ ആവശ്യം ഉയര്‍ത്തിയതോടെ തീരുമാനം എക്‌സിക്യട്ടീവിന് വിട്ടു.

ജനറല്‍ ബോഡി യോഗത്തിന് ശേഷം ചേര്‍ന്ന ആദ്യ എക്‌സിക്യുട്ടീവില്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ കഴിഞ്ഞ ഒരു വര്‍ഷമായി സംഘടനയ്ക്ക് പുറത്ത് നിന്ന ദിലീപ് അമ്മയിലേക്ക് തിരിച്ചെത്തി.

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നായിരുന്നു ദിലീപിനെ താരസംഘടനയായ അമ്മ പുറത്താക്കിയത്. അന്ന് സംഘടനയിലെ ട്രഷറര്‍ ആയിരുന്നു ദിലീപ്.

85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യം ലഭിച്ച ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇനി മോഹന്‍ലാല്‍ പ്രസിഡന്റായ പുതിയ താരസംഘടനയില്‍ ദിലീപും അംഗമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here