ഗണേഷ്‌കുമാര്‍ യുവാവിനേയും അമ്മയേയും കൈയ്യേറ്റം ചെയ്‌തെന്ന കേസ് ഒത്ത് തീര്‍ത്തു; ഇരുകൂട്ടരും കേസുകള്‍ പിന്‍വലിക്കും

കൊല്ലം: അഞ്ചലില്‍ ഗണേഷ്‌കുമാര്‍ എംഎല്‍എ യുവാവിനേയും അമ്മയേയും കൈയ്യേറ്റം ചെയ്‌തെന്ന കേസ് ഒത്ത് തീര്‍ത്തു.

ഇരുകൂട്ടരും പരസ്പരം കേസുകള്‍ പിന്‍വലിക്കും. പുനലൂരിലെ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ഓഫീസില്‍ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ചര്‍ച്ചയിലായിരുന്നു തീരുമാനം.

ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ എന്‍എസ്എസ് പ്രാദേശിക നേതൃത്വമായിരുന്നു ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത്. സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്ന് ഇരുകൂട്ടരും സമ്മതിച്ചു.

ചര്‍ച്ചക്ക് ശേഷം രണ്ടു കൂട്ടരും മാധ്യമങ്ങളോട് ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തില്ല. നാളെത്തന്നെ പരാതിയില്ലെന്ന് ഇരുകൂട്ടരും അഞ്ചല്‍ പൊലീസിനെ അറിയിക്കും.

ആദ്യം ചര്‍ച്ച നിശ്ചയിച്ചത് വാളകത്തെ ആര്‍ ബാലകൃഷ്ണപിള്ളയുടെ വീട്ടിലായിരുന്നു. മാധ്യമങ്ങള്‍ പിന്‍തുടര്‍ന്നതോടെയാണ് ചര്‍ച്ച പുനലൂരിലെ പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ഓഫീസിലേക്ക് മാറ്റിയത്. 20 മിനിട്ട് ചര്‍ച്ചനീണ്ടു.

ചര്‍ച്ചയ്ക്ക് ശേഷം പരാതിക്കാരായ ഷീനയും അനന്തകൃഷ്ണനും മറ്റൊരു വാഹനത്തില്‍ പുറത്തേക്ക് പോയി. നാളെ ഇരുകൂട്ടരുടേയും പരാതിയില്ലെന്ന മൊഴി പൊലീസ് കോടതിയെ അറിയിച്ച് റഫര്‍ ചെയ്ത് കേസ് അവസാനിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News