ഹോണ്ട ജപ്പാന്റെ ‘ഹീറോ ഹോണ്ട’യായി; ജപ്പാന്‍-സെനഗല്‍ പോരാട്ടം സമനിലയില്‍

അട്ടിമറികളുടെ കരുത്തില്‍ നേര്‍ക്ക് നേര്‍ വന്ന തുല്യശക്തികളുടെ പോരാട്ടത്തില്‍ മത്സര ഫലവും ഒപ്പത്തിനൊപ്പം നിന്നു.

ജയമുറപ്പിച്ച സെനഗലില്‍ നിന്ന് സൂപ്പര്‍ സബ്ബായെത്തിയ കെയ്‌സുകി ഹോണ്ട വിജയം കൊത്തിയെടുക്കുകയായിരുന്നു. ആക്രമണമ ഫുട്‌ബോളിന്റെ നല്ല നിമഷങ്ങളാണ് ജപ്പാനും സെനഗലും ഗ്രൗണ്ടില്‍ പുറത്തെടുത്തത്.

ജപ്പാന്‍ ഗോളിയുടേയും പ്രതിരോധത്തിന്റെയും പിഴവ് മുതലെടുത്ത് കലിയുടെ പതിനൊന്നാം മിനിറ്റില്‍ സെനഗല്‍ ലീഡെടുത്തു. സൂപ്പര്‍ താരം സാദിയോ മാനെയാണ് ജപ്പാന്റെ വല ചലിപ്പിച്ചത്.

നിരന്തരമായ മുന്നേറ്റത്തിനോടുവില്‍ ആദ്യ പകുതിയില്‍ തന്നെ തകാഷി ഇന്യൂയിലൂടെ ജപ്പാന്‍ തിരിച്ചടിച്ചു. നഗാമോട്ടയും, ഇന്യൂയിയും ചേര്‍ന്ന് നടത്തിയ മുന്നേറ്റം ഗോളിലെത്തുകയായിരുന്നു

രണ്ടാം പകുതിയിലും നല്ല മുന്നേറ്റങ്ങളുമായി രണ്ടുടീമുകളും കളം നിറഞ്ഞു കളിച്ചു. എഴുപത്തിയൊന്നാം മിനിറ്റില്‍ സെനഗല്‍ വീണ്ടും ലീഡെടുത്തു. ആദ്യ കലിയിലെ ഹീറോ എന്‍ബയ നിയാങ്ങിന്റെ പാസില്‍ നിന്ന് മൗസ വാഗാണ് സെനഗലിന് വീണ്ടും ലീഡ് നല്‍കിയത്.

72-ാം മിനിറ്റില്‍ മത്സരത്തിലെ ഏറ്റവും നിര്‍ണായക നീക്കത്തിലൂടെ ജപ്പാന്‍ ഷിന്‍ജി കഗാവക്ക് പകരം വെറ്ററന്‍ സൂപ്പര്‍ താരം കെയ്‌സുകെ ഹോണ്ടയെ ഗ്രൗണ്ടിലിറക്കി. മൈതാനത്തിറങ്ങി വെറും ആറ് മിനിറ്റിനുള്ളില്‍ ഹോണ്ട ജപ്പാന്റെ ഹീറോ ഹോണ്ടയായപ്പോള്‍ സമനില ഗോള്‍ പിറന്നു.

സമനിലയില്‍ പിരിഞ്ഞതോടെ ഇരു ടീമുകളും നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കി നിലനിര്‍ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here