റൊണാള്‍ഡോയേയും ലുക്കാക്കുവിനേയും പിന്തള്ളി ഹാരി കെയ്ന്‍; ആ സ്വപ്‌നനേട്ടം ഇങ്ങനെ

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും, റൊമേലു ലുക്കാക്കുവിനേയും പിന്നിലേക്ക് തള്ളിയാണ് ഹാരി കെയ്ന്‍ ടോപ് സ്‌കോറര്‍ പട്ടികയില്‍ ഒറ്റക്ക് ഇരിപ്പുറപ്പിച്ചത്.

പാനമയുടെ വലയില്‍ ഹാട്രിക്ക് ഗോളുകല്‍ കൊണ്ട് ആറാട്ട് നടത്തിയാണ് കെയ്‌ന്റെ മുന്നേറ്റം. 22, 46, 62 മിനിറ്റുകളിലാണ് കെയ്‌ന്റെ ഹാട്രിക്ക് പിറന്നത്.

ലോകകപ്പില്‍ ഇംഗ്ലണ്ടിന് വേണ്ടി ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ താരമാണ് ഇംഗ്ലീഷ് നായകന്‍. ഇതിഹാസ താരങ്ങളായ ജോഫ് ഹഴ്സ്റ്റിനും, ഗാരി ലിനേക്കറിനുമൊപ്പമാണ് ഇനി കെയ്‌ന്റെ സ്ഥാനം.

ലിംങ്ങ്ഗാര്‍ഡിനെ ഫൗള്‍ ചെയ്യതിന് ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് ഇംഗ്ലീഷ് നായകന്‍ ഗോള്‍ വേട്ട തുടങ്ങിയത്. വെടിയുണ്ട പോലെയാണ് കെയ്‌ന്റെ സ്‌പോട്ട് കിക്ക് വല ചലിപ്പിച്ചത്.

പാനമ ബോക്‌സില്‍ ലഭിച്ച കോര്‍ണറിനിടെ കെയ്‌നിനെ ഗോഡോയ് പിടിച്ച് വച്ചതിനാണ് രണ്ടാമത്തെ പെനാല്‍ട്ടി ലഭിക്കുന്നത്. അനായാസം ഗോള്‍ നേടി നാലം ഗോളിലേക്ക് കെയ്ന്‍ കുതിച്ചെത്തി.

ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് ഇംഗ്ലീഷ് നായകന്‍ ഹാട്രിക്ക് തികച്ചത്. ലോഫ്റ്റസ് ചീക്കിന്റെ മിന്നല്‍ പോലുള്ള ഷോട്ട് കെയ്‌ന്റെ കാലില്‍ തട്ടി വലയില്‍ കയറുകയായിരുന്നു.

കാര്യമായ അധ്വാനമൊന്നും കൂടാതെ കെയ്ന്‍ ഹാട്രിക്ക് തികച്ചു. രണ്ട് കളികളില്‍ നിന്ന് 5 ഗോളുകളാണ് കെയന്‍ വലയിലെത്തിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News