ഫൈനലില്‍ ജര്‍മ്മനിയെ തകര്‍ത്ത് സ്‌പെയിന്‍; കാല്‍പന്ത് കളിയുടെ ആവേശത്തിലമര്‍ന്ന് നൈനാംവളപ്പ്

കാല്‍പന്ത് കളിയുടെ ആവേശത്തിലമര്‍ന്ന് കോഴിക്കോട് നൈനാംവളപ്പ്. ഫുട്‌ബോള്‍ ലോകകപ്പിന് വീറും വീശിയും പകര്‍ന്ന് നൈനാംവളപ്പില്‍ മിനി ലോകകപ്പ് നടന്നു. ടൂര്‍ണ്ണമെന്റില്‍ ജര്‍മ്മനിയെ പരാജയപ്പെടുത്തി സ്‌പെയിന്‍ കിരീടം നേടി.

ഫുട്‌ബോള്‍ ലോകകപ്പിനെ വലിയ ആവേശത്തോടെയാണ് ഇത്തവണയും നൈനാംവളപ്പ് വരവേറ്റത്. എങ്ങും ഇഷ്ടടീമുകളുടെ കൊടിതോരണങ്ങള്‍. നൈനാംവളപ്പ് ഫുട്‌ബോള്‍ ഫാന്‍സ് അസോസിയേഷന്‍ നേതൃത്വത്തിലായിരുന്നു മിനി ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്. ഗോള്‍ കീപ്പറില്ലാത്ത ചെറിയ ഗോള്‍ പോസ്റ്റ്. പ്രതിരോധത്തിലും മുന്നേറ്റത്തിലുമായി ഒരു ടീമിനായി ബൂട്ട് കെട്ടിയത് നാല് പേര്‍.

റഷ്യന്‍ ലോകകപ്പില്‍ പന്ത് തട്ടുന്ന എട്ട് പ്രമുഖ ടീമുകളുടെ ജേഴ്‌സിയണിഞ്ഞായിരുന്നു കളി. ബ്രസീലും അര്‍ജന്റീനയും ആദ്യ റൗണ്ടില്‍ പുറത്ത്. ഫൈനലില്‍ ജര്‍മ്മനിയെ തകര്‍ത്ത് സ്‌പെയിന്‍ ജേതാക്കളായി. 2010ലെ ദക്ഷിണാഫ്രിക്ക ലോകകപ്പിനോടനുബന്ധിച്ച് മരത്തടിയില്‍ തീര്‍ത്ത ലോകകപ്പ് മാതൃക ജേതാക്കള്‍ക്ക് സ്വന്തം.

2014 ലും നൈംനാംവളപ്പ് പുട്‌ബോള്‍ ഫാന്‍സ് അസോസിയേഷന്‍ ഇത്തരത്തില്‍ മിനി ലോകകപ്പ് സംഘടിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News