ലോകകപ്പ്; 7 ടീമുകള്‍ കടന്നു; 9 ടീമുകള്‍ കാത്തിരിക്കുന്നു; ഗ്രൂപ്പ് മത്സരങ്ങള്‍ അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ പ്രീക്വാര്‍ട്ടറിലേക്ക് അവസരം കാത്ത് വമ്പന്‍മാര്‍; സാധ്യതകളും കണക്കുകളും ഇങ്ങനെ

ലോകകപ്പ് ഗ്രൂപ്പ്ഘട്ടം അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ ആദ്യ രണ്ട് റൗണ്ട് ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ 7 ടീമുകളാണ് നിലവില്‍ പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. 9 ടീമുകള്‍ കൂടി പ്രീക്വാര്‍ട്ടറിലേക്ക് കടക്കാന്‍ യോഗ്യത നേടും.

ഈ 9 ടീമുകളില്‍ ഇടം നേടാന്‍ വമ്പന്‍മാരുള്‍പ്പെടെ ഡസനിലേറെ ടീമുകള്‍ ഇന്ന് മുതല്‍ ജീവന്മരണ പോരാട്ടത്തിനിറങ്ങുകയാണ്.

ഓരോ ഗ്രൂപ്പിലെയും നിലവിലെ സാഹചര്യങ്ങളെയും ടീമുകളുടെ സാധ്യതകളെയുംക്കുറിച്ച്

ഗ്രൂപ്പ് എ

ഗ്രൂപ്പ് എയില്‍ പ്രീക്വാര്‍ട്ടറിന്‍റെ കാര്യത്തില്‍ അനിശ്ചിതത്വങ്ങളൊന്നും ഇല്ല. റഷ്യയും ഉറുഗ്വേയും പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. ഇനി അറിയാനുള്ളത് ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആരെന്ന് മാത്രം

ഗ്രൂപ്പ് ബി

നിലവില്‍ ഗ്രൂപ്പ് ബിയില്‍ പ്രീക്വാര്‍ട്ടര്‍ പ്രവേശനം കാത്ത് നില്‍ക്കുന്നത് 3 ടീമുകളാണ്. സ്പെയിന്‍, പോര്‍ച്ചുഗല്‍, ഇറാന്‍. സ്പെയിനും പോര്‍ച്ചുഗലിനും നാല് പോയിന്‍റ് വീതമുണ്ട്. ഇറാന് 3 പോയന്‍റും. പോര്‍ച്ചുഗല്‍ ഇറാനെതിരെ സമനില മതിയാകും. അഥവാ പോര്‍ച്ചുഗല്‍ ഇറാനെ തോല്‍പ്പിച്ചാല്‍ സ്പെയിന് മൊറോക്കോയോട് തോറ്റാലും പ്രീക്വാര്‍ട്ടറിലേക്ക് കടക്കാം. ഇറാന് പ്രീക്വാര്‍ട്ടറിലേക്ക് കടക്കാന്‍ വിജയം അനിവാര്യം.

ഗ്രൂപ്പ് സി

ഫ്രാന്‍സ് പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. ലക്ഷ്യം വയ്ക്കുന്നത് ഗ്രൂപ്പ് ജേതാക്കള്‍ സ്ഥാനമാണ്. ഡെന്മാര്‍ക്കും ഓസ്ട്രേലിയയുമാണ് പ്രീക്വാര്‍ട്ടര്‍ ലക്ഷ്യം വയ്ക്കുന്ന മറ്റ് ടീമുകള്‍. ഓസ്ട്രേലിയയ്ക്ക് വിദൂര സാധ്യത മാത്രമാണുള്ളത് പ്രീക്വാര്‍ട്ടറിലെത്താന്‍ ഡെന്മാര്‍ക്കിന് ഫ്രാന്‍സിനോട് സമനില മതിയാകും എന്നാല്‍ ഡെന്മാര്‍ക്ക് ഫ്രാന്‍സിനോട് തോല്‍ക്കുകയും ഓസ്ട്രേലിയ 3 ഗോളിന്‍റെ വ്യത്യാസത്തിന് പെറുവിനെ പരാജയപ്പെടുത്തുകയും ചെയ്താല്‍ അവര്‍ക്ക് പ്രീക്വാര്‍ട്ടറില്‍ കടക്കാം

ഗ്രൂപ്പ് ഡി

അര്‍ജന്‍റീനയുടെ ഭാഗ്യവും കളിമികവും കാണേണ്ട ഗ്രൂപ്പ്. ക്രൊയേഷ്യ ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാര്‍ട്ടറില്‍ കടന്നു. ഇനി പ്രവേശനം കാത്തിരിക്കുന്നത് 3 ടീമുകള്‍ ഇതില്‍ ഐസ്ലാന്‍റിന് സാധ്യതകള്‍ നന്നേ കുറവ്. അര്‍ജന്‍റീനയ്ക്ക് പ്രീക്വാര്‍ട്ടറില്‍ കടക്കാന്‍ നൈജീരിയയെ പരാജയപ്പെടുത്തണം.

പരാജയപ്പെടുത്തിയാലും ഐസ്ലാന്‍റ് മികച്ച വിജയം കാ‍ഴ്ചവച്ചാല്‍ അര്‍ജന്‍റീന പുറത്ത് പോകും. അര്‍ജന്‍റീനയോട് നൈജീരിയ സമനില പിടിച്ചാലും അര്‍ജന്‍റീന പുറത്ത് പോകും നൈജീരിയ
കടക്കും. മികച്ച മാര്‍ജിനിലുള്ള വിജയം ക്രൊയേഷ്യയോട് സ്വന്തമാക്കിയാലേ ഐസ്ലാന്‍റിന് പ്രീക്വാര്‍ട്ടറിലേക്ക് കടക്കാനാകൂ. മികച്ച ഫോമിലുള്ള ക്രൊയേഷ്യയെ തടയുക സാധ്യമെന്ന് തോന്നുന്നില്ല.

ഗ്രൂപ്പ് ഇ

ക‍ഴിഞ്ഞ മത്സരം വിജയിച്ചെങ്കിലും ബ്രസീലിന് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാനായില്ല. സ്വിറ്റ്സര്‍ലന്‍റിനോട് സമനില പിടിച്ചാല്‍ ബ്രസീലിന് കടക്കാം. സെര്‍ബിയ കോസ്റ്റാറിക്കോയോട് തോറ്റാല്‍ സ്വിറ്റ്സര്‍ലന്‍റിനും സമനില മതിയാകും. അങ്ങനെ സംഭവിക്കാതെ സെര്‍ബിയ കോസ്റ്ററിക്കയെ പരാജയപ്പെടുത്തിയാല്‍ ബ്രസീലിനോ സ്വിറ്റ്സര്‍ലന്‍റിനോ രണ്ട് പേരില്‍ ഒരാള്‍ക്ക് മാത്രമേ കടക്കാനാകൂ

ഗ്രൂപ്പ് എഫ്

അനിശ്ചിതത്വം ഗ്രൂപ്പ് എഫിലും നിലനില്‍ക്കുന്നു. കൊറിയ ജര്‍മ്മനിയെ സമനിലയില്‍ തളച്ചാല്‍ ജര്‍മ്മനി പുറത്താകും. മെക്സിക്കോ സീഡനെ തോല്‍പ്പിച്ചാല്‍ മെക്സിക്കോയും ജര്‍മ്മനിയും ക്വാളിഫൈ ചെയ്യും. ആറു പോയന്‍റുണ്ടെങ്കിലും ടിസ്റ്റ് അവിടെയല്ല സ്വീഡന്‍ മെക്സിക്കോയെ 2 ഗോള്‍ ഗോള്‍ വ്യത്യാസത്തില്‍ തോല്‍പ്പിക്കുകയും ജര്‍മ്മനി കൊറിയയെ തോല്‍പ്പിക്കുകയും ചെയ്താല്‍ മെക്സിക്കോ പുറത്താകും.

കൊറിയ പുറത്താകുമെന്ന് കരുതാനായിട്ടില്ല. കൊറിയ ജര്‍മ്മനിയെ 2 ഗോള്‍ വ്യത്യാസത്തില്‍ തോല്‍പ്പിക്കുകയും സ്വീഡന്‍ മെക്സിക്കോയോട് തോല്‍ക്കുകയും ചെയ്താല്‍ കൊറിയയ്ക്കും മെക്സിക്കോയ്ക്കൊപ്പം ക്വാളിഫൈ ചെയ്യാം

ഗ്രൂപ്പ് ജി

ഗ്രൂപ്പ് ജിയില്‍ കാര്യങ്ങള്‍ വ്യക്തമാണ് ഇംഗ്ലണ്ടും ബെല്‍ജിയവും പ്രീക്വാര്‍ട്ടറില്‍ കടന്നു. ഇനി അറിയാനുള്ളത് ആര് ഗ്രൂപ്പ് ചാമ്പ്യന്മാരാകും എന്ന് മാത്രം

ഗ്രൂപ്പ് എച്ച്

ജപ്പാനും സെനഗലും കൊളംബിയയും പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയില്‍. ജപ്പാന് പോളണ്ടും സെനഗലിന് കൊളംബിയയുമാണ് എതിരാളികള്‍. ജപ്പാന് സമനിലകൊണ്ട് തന്നെ പ്രീക്വാര്‍ട്ടറില്‍ കടക്കാം. കൊളംബിയയ്ക്ക് സെനഗലിന് പരാജയപ്പെടുത്തിയാല്‍ പ്രീക്വാര്‍ട്ടറില്‍ എത്താം എന്നാല്‍ സെനഗലിന് കൊളംബിയയോട് സമനിലമതിയാകും.

പുറത്തായ ടീമുകള്‍– ഈജിപ്ത്, സൗദി, മൊറോക്കോ, പെറു, കോസ്റ്റാറിക്ക, പാനമ, ടുണീഷ്യ, പോളണ്ട്, ഇതുവരെ പുറത്തായ ടീമുകളിലെ ഏറ്റവുംവലിയ വമ്പന്മാര്‍ പോളണ്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News