കമിതാക്കള്‍ക്കു നേരെ യാത്രക്കാരുടെ അസ്യവര്ഷം. കൊല്‍ക്കത്തയിലെ മെട്രോട്രയിനിലാണ് സംഭവം. ഇരിക്കാന്‍ സീറ്റാവശ്യപ്പെട്ടതിനെത്തുടര്ന്നുണ്ടായ തര്‍ക്കമാണ് കമിതാക്കള്‍ക്കു നേരെ അസഭ്യവര്‍ഷത്തില്‍ കലാശിച്ചത്.
ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ജോലികഴിഞ്ഞ് പോകും വഴിയാണ് അനിക് ഘോഷിനും അനിന്ദിതാ റോയിയും രണ്ടുപേര്‍ക്കും ഒരുമിച്ചിരിക്കുന്നതിനായി സ്ഥലം മാറിയിരിക്കാമോ എന്ന് ഒരു യാത്രക്കാരനോട് പെണ്‍കുട്ടി ചോദിച്ചതാണ് പ്രസ്നങ്ങള്‍ക്കു കാരണമായത്.
സീറ്റ് വേണമെങ്കില്‍ ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ കയറണമായിരുന്നെന്ന് ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞു. കംപാര്‍ട്ട്മെന്റില്‍ തിരക്കേറിയതോടെ ഇതേ യാത്രക്കാരന് പെണ്‍കുട്ടിയോടും യുവാവിനോടും മോശമായി സംസാരിക്കാന്‍ തുടങ്ങി.
മറ്റ് യാത്രക്കാരില്‍ ചിലര്‍ കൂടി അയാള്‍ക്കൊപ്പം ചേര്‍ന്ന് ഇവര്‍ക്കു നേരെ തിരിയുകയായിരുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here