കൊച്ചി മെട്രോ; ആദ്യ ഘട്ടത്തിന്റെ രണ്ടാം ഭാഗം അടുത്ത ജൂണില്‍ പൂര്‍ത്തിയാകും, രണ്ടാം ഘട്ടം സര്‍ക്കാറിന്റെ പരിഗണനയില്‍: മുഖ്യമന്ത്രി

കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ ആലുവ മുതല്‍ മഹാരാജാസ് വരെയുള്ള ഭാഗം പ്രവര്‍ത്തനമാരംഭിച്ചതിനുശേഷം പേട്ട വരെയുള്ള ആദ്യഘട്ടത്തിലെ രണ്ടാം ഭാഗത്തിന്റെ നിര്‍മ്മാണ ജോലികള്‍ അടുത്ത വര്‍ഷം ജൂണില്‍ പൂര്‍ത്തീകരിക്കത്തക്ക വിധത്തില്‍ പുരോഗമിച്ചുവരുന്നു.

പേട്ടയില്‍ നിന്നും തൃപ്പൂണിത്തുറ എസ്.എന്‍. ജംഗ്ഷനില്‍ അവസാനിക്കുന്ന മെട്രോ ഘട്ടം ഒന്ന് (എ)യുടെ നിര്‍മ്മാണത്തിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്.

കൂടാതെ, കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച് കാക്കനാട് വഴി ഇന്‍ഫോപാര്‍ക്കില്‍ അവസാനിക്കുന്നതാണ് രണ്ടാം ഘട്ടം.

അതിന്റെ അനുമതിക്കായി പുതിയ മെട്രോ നയത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയ പദ്ധതി രേഖ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണ്.

പദ്ധതി രേഖയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം കൂടി ലഭ്യമായാല്‍ മാത്രമേ രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുവാന്‍ കഴിയൂ. ഈ സാഹചര്യത്തില്‍ അങ്കമാലിയിലേക്ക് മെട്രോ ദീര്‍ഘിപ്പിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ല.

നിയമസഭയില്‍ റോജി എം ജോണിന്റെ സബ്മിഷനുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News