കോട്ടയം നഗരമധ്യത്തില്‍ വൃദ്ധനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; മൃതദേഹം വൈദ്യുത പോസ്റ്റിൽ തൂങ്ങിയ നിലയില്‍

കോട്ടയം നഗരമധ്യത്തില്‍ വൃദ്ധനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വഴിയരികിലെ ഇലക്ട്രിക് പോസ്റ്റില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹംകണ്ടെത്തിയത്. പള്ളിക്കത്തോട് സ്വദേശി വിജയനാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

കോട്ടയം തിരുനക്കര അമ്പലത്തിന് സമീപത്തെ വഴിയിലെ വൈദ്യുത പോസ്റ്റിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. കാലുകൾ നിലത്ത് കുത്തിയ നിലയിലാണ്. ഉടുത്തിരുന്ന മുണ്ടില്‍ നിന്നും കീറിയ തുണിയാണ് കഴുത്തിൽ കെട്ടിയിരിക്കുന്നത്.

പുലർച്ചെ നാലുമണിയോടെയാണ് മൃതദേഹം കണ്ടത്. കോട്ടയം വെസ്റ്റ് പൊലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തി. മരിച്ചത് പള്ളിക്കത്തോട് സ്വദേശി വിജയനാണെന്ന് തിരിച്ചറിഞ്ഞു.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകു എന്ന് പോലീസ് അറിയിച്ചു.
കുറെ കാലമായി അമ്പലത്തിന്റെ നടയിലും കടത്തിണയിലുമാണ്
വിജയൻ അന്തിയുറങ്ങിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News