പാല്‍ പാത്രത്തില്‍ കൊണ്ടുനടന്ന്‌ കഞ്ചാവ്‌ വില്‍പന; യുവാവ്‌ ഇടുക്കി- അടിമാലിയില്‍ പിടിയില്‍

പാല്‍ പാത്രത്തില്‍ കൊണ്ടുനടന്ന്‌ കഞ്ചാവ്‌ വില്‍പന നടത്തിവന്ന യുവാവ്‌ ഇടുക്കി- അടിമാലിയില്‍ പിടിയില്‍.

വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച്‌ വില്‍പന നടത്താന്‍ കൊണ്ടുപകുന്നതിനിടെയാണ്‌ കഞ്ചാവുമായി ഇരുമ്പുപാലം സ്വദേശി നാര്‍ക്കോട്ടിക്‌ സംഘത്തിന്റെ പിടിയിലായത്‌.

ഇരുമ്പുപാലം കൊല്ലപ്പറമ്പില്‍ ബാബുവാണ്‌ കഞ്ചാവുമായി പോകുന്നതിനിടെ നാര്‍ക്കോട്ടിക്‌ സംഘത്തിന്റെ പിടിയിലായത്‌.

വിദ്യാര്‍ത്ഥികള്‍ക്ക്‌ വില്‍പന നടത്താനായി ചെറിയ പൊതികളാക്കി പാല്‍പാത്രത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ പ്രദേശത്ത്‌ കഞ്ചാവ്‌ വില്‍പന നടക്കുന്നതായുള്ള പരാതിയെ തുടര്‍ന്ന്‌ ഏതാനും പേരെ എക്‌സൈസ്‌ സംഘം നിരീക്ഷിച്ചുവരികയായിരുന്നു.

ബാബുവിനെ കേന്ദ്രീകരിച്ചുള്ള നിരീക്ഷണത്തിനൊടുവില്‍ പാല്‍ പാത്രവുമായി പോകുന്നതിനിടെ നാര്‍ക്കോട്ടിക്‌ സംഘം പിടികൂടി. മഫ്‌തിയിലെത്തിയ നാര്‍ക്കോട്ടിക്‌ സംഘം പാല്‍ പാത്രത്തില്‍ നിന്ന്‌ കഞ്ചാവ്‌ കണ്ടെടുത്തു.

അടിമാലി നാര്‍ക്കോട്ടിക്‌ ഇന്‍സ്‌പെക്ടര്‌ ജി വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. മൊത്ത വില്‍പനക്കാരില്‍ നിന്ന്‌ വാങ്ങിയാണ്‌ പ്രതി ചില്ലറ വില്‍പന നടത്തിയിരുന്നത്‌.

ഇയാള്‍ക്ക്‌ കഞ്ചാവ്‌ എത്തിക്കുന്നവരെ സംബന്ധിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണെന്ന്‌ നാര്‍ക്കോട്ടിക്‌ സംഘം വ്യക്തമാക്കി. ബാബു മുമ്പും കഞ്ചാവ്‌ കേസില്‍ പിടിയിലായിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here