കൊലനടത്തിയത് അവിഹിത ബന്ധം തുടരാന്‍ സമ്മതിക്കാത്തതിനാല്‍; മിലിട്ടറി മേജര്‍ കുറ്റം സമ്മതിച്ചു;  കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ

മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈല്‍സ ദ്വിവേദിയെ കൊലപ്പെടുത്തിയത് അവിഹിത ബന്ധം തുടരാന്‍ ഷൈല്‍സ തയ്യാറാവാത്തതിനാലാണെന്ന് മേജര്‍ നിഖില്‍ ഹന്ദ കുറ്റസമ്മതം നടത്തി.

ദില്ലി പൊലീസിനോടാണ് ഞായറാ‍ഴ്ച നിഖില്‍ ഹന്ദ കൊലപാതകത്തിന് കാരണം വെളിപ്പെടുത്തിയത്. ശനിയാ‍ഴ്ചയായിരുന്നു ഹന്ദ ദില്ലി കന്‍റോണ്‍മെന്‍റ് മെട്രോ സ്റ്റേഷന് സമീപത്ത് വച്ച് ഷൈല്‍സയെ കൊലപ്പെടുത്തിയത്.

ഷൈല്‍സയുമായി തനിക്ക് അവിഹിതബന്ധം ഉണ്ടായിരുന്നെന്നും ഇത് തുടരാന്‍ അവര്‍ തയ്യാറായില്ല ഇതാണ് കൊലയ്ക്ക് നയിച്ചതെന്നാണ് ഹന്ദയുടെ ഭാഷ്യം. ഇരുവരും തമ്മിലുള്ള അടുപ്പം മനസ്സിലാക്കിയ അമിത് ദ്വിവേദി രണ്ടുപേര്‍ക്കും താക്കീത് നല്‍കിയിരുന്നു.

താക്കീതിനെ തുടര്‍ന്ന് ഷൈല്‍സ ഹന്ദയുടെ ഫോണ്‍ ഉള്‍പ്പെടെ അറ്റന്‍റഡ് ചെയ്യാതെ നിന്നിരുന്നു.ഇതില്‍ പ്രകോപിതനായാണ് ഹന്ദ ഷൈല്‍സയെ കൊലപ്പെടുത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel